Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തളർന്ന ജീവിതം കവിതയിലൂടെ വീണ്ടെടുത്ത ഊർജ്ജത്തിൽ അതിജീവനം; വൈക്കം സ്വദേശിയുടെ "ഈണം തേടുന്ന മൗനം" പ്രകാശനം ചെയ്തു.

17 Aug 2024 19:03 IST

santhosh sharma.v

Share News :

വൈക്കം: രോഗം തളർത്തിയ ശരീരത്തിൻ്റെ അതിജീവനം കവിതയിലൂടെ സാധ്യമാക്കുന്ന വൈക്കം കുലശേഖരമംഗലം സ്വദേശി യു.വി ഉദയകുമാറിൻ്റെ അദ്യ കവിതാ സമാഹാരമായ "ഈണം തേടുന്ന മൗനം" പ്രകാശനം ചെയ്തു. മരപ്പണിക്കാരനായ കുലശേഖരമംഗലം കണ്ണങ്കേരിൽ ഉദയഭവനത്തിൽ ഉദയകുമാർ11 വർഷം മുമ്പാണ് മോട്ടോർ നൂറേൽ ഡിസീസ് എന്ന അപൂർവ്വ രോഗത്തെ തുടർന്ന് കിടപ്പിലാകുന്നത്. രോഗശയ്യയിലായ ഉദയകുമാറിൻ്റെ മനസ്സിൽ പിറന്ന കവിതകൾ ഭാര്യ വത്സലയാണ് ക്ഷമയോടെ എഴുതി എടുത്തത്.വ്യക്തതയോടെ സംസാരിക്കാൻ പോലും കഴിയാത്ത ഉദയകുമാർ തൻ്റെ ചിന്തയിൽ വിരിയുന്ന കവിതകൾ മറക്കാതെ മനസ്സിൽ കുറിച്ചിട്ട് ഭാര്യ വത്സലയോട് പറഞ്ഞ് നൽകും. 51 കവിതകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരം പ്രശസ്ത കവി കരീപ്പുഴ ശ്രീകുമാർ ശനിയാഴ്ച പ്രകാശനം ചെയ്തു.കെ.എസ് മംഗലം ഉദയഭവനത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പോൾ തോമസ് അധ്യക്ഷത വഹിച്ചു. എസ്. പി. സി.എസ് പ്രസിഡൻ്റ് അഡ്വ.പി.കെ ഹരികുമാർ പുസ്തക സമാഹാരം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, കല്ലട പ്രതാപ സിംഗൻ, കെ.ആർ ബീന, കെ.ശെൽവരാജ്, ഡോ.സി.എം കുസുമൻ, പി.രാജേന്ദ്രപ്രസാദ്, ബിന്ദു പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രദേശവാസികളായ നാട്ടുകാർ അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News