Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിരുദ്ധ നടപടികൾക്ക് തദ്ദേശ ഭരണകൂടങ്ങൾക്ക് അധികാരം നൽകണം

24 Sep 2024 11:42 IST

- Preyesh kumar

Share News :

കൊയിലാണ്ടി: മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാൻ തദ്ദേശഭരണകൂടങ്ങൾക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.സുജാത വർമ കൊയിലാണ്ടിയിൽ പറഞ്ഞു. . മദ്യം വ്യാപിപ്പിച്ചു കൊണ്ട് മറ്റു ലഹരികൾക്കെതിരെ ബോധവൽക്കരണം നടത്തുന്നത് പരിഹാസ്യമാണെന്നും അവർ എടുത്തുപറഞ്ഞു

മദ്യനിരോരോധനസമിതിയുടെ 400 ദിവസം പിന്നിട്ട അനിശ്ചിത കാല മലപ്പുറം സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള മദ്യനിരോധന മഹിളാ വേദിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

സുജാത വർമ്മ.


ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ

വേദി ജില്ലാ പ്രസിഡണ്ട് സതി മടപ്പള്ളി അധ്യക്ഷ വഹിച്ചു. മദ്യനിരോധന സമിതി സ്റ്റേറ്റ് ട്രഷറർ ഖദിജനർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ വേദി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി പദ്മിനി, മദ്യനിരോധനസമിതി ജില്ലാ പ്രസിഡണ്ട് സുമാ ബാലകൃഷ്ണൻ, വിമൺ ജസ്റ്റീസ് മൂവ്മെൻ്റ് 

സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, എം.ജി.എം ജില്ലാപ്രസിഡണ്ട് സോഫിയ ടീച്ചർ, മഹിളാവേദി ജില്ലാ വൈസ് പ്രസിഡണ്ട് രമാദേവി ടീച്ചർ, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ലതിക പുതുക്കുടി,,വിമൺ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാസെക്രട്ടറി ജസിയ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. മഹിളാ വേദി ജില്ലാസെക്രട്ടറി ഉഷാനന്ദിനി സ്വാഗതവും ട്രഷറർ ബിന്ദു കെ.എം നന്ദിയും പറഞ്ഞു.


നേരത്തെ നടന്ന പ്രകടനത്തിന് സജ്ന പിരിശത്തിൽ, സറീന സുബൈർ, അശ്വതീ രാജേഷ്, ആസ്യാബീ കാരാടി , റസീന പയ്യോളി, സുഗന്ധി കുന്ദമംഗലം എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News