Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദക്ഷിണേന്ത്യയിലെ ആദ്യത്തെ VR സഹായത്തോടെയുള്ള സ്പൈൻ ശാസ്ത്രക്രിയ ; കോഴിക്കോട് സ്റ്റാർ കെയറിന് ചരിത്ര നേട്ടം

17 Sep 2025 17:11 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ദക്ഷിണേന്ത്യയിൽ ആദ്യമായി വെർച്ച്വൽ റിയാലിറ്റി ( VR ) സഹായത്തോടെ എൻഡോസ്കോപിക് സ്പൈൻ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പ്രശസ്ത സ്പൈൻ ശാസ്ത്രക്രിയ വിദഗ്ദ്ദൻ ഡോ. ഫസൽ റഹ്മാൻ്റെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടന്നത്.


MRCS പരീക്ഷയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയതിൻ്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ റോയൽ കോളോ ജ് ഓഫ് സർജൻസിൽ നിന്ന് ഹാലറ്റ് മെഡൽ ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ് ഡോ. ഫസൽ റഹ്മാൻ.


VR സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശാസ്ത്രക്രിയാ മേഖലയെ ത്രിമാന ദൃശ്യങ്ങളായി (3D) വലുതായി കൂടുതൽ മികവോടെ കാണാനും, MRI, XRAY, CT SCAN എന്നിവയുടെ തത്സമയ ചിത്രങ്ങൾ VR ഹെഡ്സെറ്റ് വഴി ഒരുമിച്ച് കാണാനും കഴിയും. പല സ്ക്രീനുകൾക്കിടയിൽ ശ്രദ്ധ മാറ്റേണ്ടതില്ലാത്തതുകൊണ്ട് ശാസ്ത്രക്രിയയുടെ കൃത്യതയും, സുരക്ഷിതത്വവും വർദ്ധിപ്പിക്കുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.


എട്ട് മാസമായി ഇടത് കാലിൽ തീവ്രവേദന അനുഭവിച്ചിരുന്ന രോഗിക്ക് പല ചികിത്സകളും ഫലപ്രദമാകാതെ വന്ന സാഹചര്യത്തിലാണ് ഏകദേശം 70 മിനിറ്റ് നീണ്ട VR സഹായത്തോടെയുള്ള എൻഡോസ്കോപ്പിക് ശാസ്ത്രക്രിയ നടത്തിയത്. 12 മണിക്കൂറിനുള്ളിൽ രോഗി നടക്കാനും, അടുത്ത ദിവസം തന്നെ ആശുപത്രിയിൽ നിന്ന് പൂർണ്ണ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്യാനും കഴിഞ്ഞു.


എൻഡോസ്കോപ്പി വഴി സ്പൈൻ സർജറിയുടെ സാധ്യതകളാണ് ഇത് തെളിയിക്കുന്നതെന്ന് ഡോ. ഫസൽ റഹ്മാൻ പറഞ്ഞു. VR സാങ്കേതിക വിദ്യയുടെ സഹായം ശാസ്ത്രക്രിയയുടെ കൃത്യതയും സമയക്ഷമതയും വർദ്ധിപ്പിക്കുന്നു. രോഗിയുടെ വേദന കുറയാനും, വേഗത്തിൽ സുഖം ലഭിക്കാനും, കൂടാതെ ആശുപതി വാസം കുറയ്ക്കാനും ഇത് സഹായിക്കും.


വാർത്ത സമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുള്ള ചെറിയക്കാട്ട്, സത്യ ( സിഇഒ സ്റ്റാർ കെയർ ഹോസ്പിറ്റൽ ), പ്രെഫ്ര. ഡോ. ശ്രീജിത്ത് ടി.ജി. ( സീനിയർ കൺസെൽട്ടൻ്റ് ആൻഡ് ചീഫ് ഓർത്തോപീഡിക് സർജറി സ്റ്റാർ കെയർ ഹോസ്പിറ്റൽ ), ഡോ. ഫസൽ റഹ്മാൻ. ടി ( മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് സ്പൈൻ സർജൻ സ്റ്റാർ കെയർ ഹോസ്പിറ്റൽ ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News