Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2025 ഒക്ടോബറിൽ നടക്കുന്ന പഞ്ചായത്ത്,മുൻസിപ്പൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം...

08 Jun 2024 13:23 IST

MUKUNDAN

Share News :

2025 ഒക്ടോബറിൽ നടക്കുന്ന പഞ്ചായത്ത്/ മുൻസിപ്പൽ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം.അപേക്ഷകർക്ക് ഓൺലൈനായോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാം.കരട് പട്ടിക ജൂൺ 6-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അന്തിമ പട്ടിക ജൂലൈ 1ന് പ്രസിദ്ധീകരിക്കും.അവസാന തിയ്യതി ജൂൺ:21.2024 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയാവർക്ക് അപേക്ഷിക്കാം


ആവശ്യമായ രേഖകൾ


വയസ്സ് തെളിയിക്കുന്നതിന്


▪️സ്കൂൾ സർട്ടിഫിക്കറ്റ്

▪️പാൻ കാർഡ്

▪️വിവാഹ സർട്ടിഫിക്കറ്റ്

▪️പാസ്പോർട്ട്

(ഇവയിൽ ഏതെങ്കിലും ഒന്ന്)


 താമസം തെളിയിക്കുന്നതിന്


▪️റേഷൻ കാർഡ്

▪️ഇലക്ഷൻ ID

▪️ആധാർ കാർഡ്

▪️വിവാഹ സർട്ടിഫിക്കറ്റ്

▪️റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്

▪️ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്

(ഇവയിൽ ഏതെങ്കിലും ഒന്ന്)


ഫോട്ടോ

(ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും)


കോൺടാക്റ്റ് നമ്പർ


 കഴിഞ്ഞ നിയമസഭാ-പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)

നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷനുമാണ്)


 വിവാഹം/വീട് നിർമ്മാണം വഴി താമസം മാറിയവർ വിവാഹ സർട്ടിഫിക്കറ്റ്/ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം. നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കുന്ന പക്ഷം ജൂൺ 25-ന് മുമ്പായി ഹാജരാവേണ്ടതാണ്.

Follow us on :

More in Related News