Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് നന്നാക്കത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലെക്സ് ബോർഡിൽ ചെരുപ്പ് മാല അണിയിച്ചു.

22 Aug 2024 20:27 IST

- SUNITHA MEGAS

Share News :


കുറവിലങ്ങാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ കാളിയാർതോട്ടം -ചായമ്മാവ് ഭാഗത്തു കൂടി കടന്നു പോകുന്ന പ്രധാനപെട്ട PWD റോഡ് ആയ ശ്രീമൂലം ഷഷ്‌ടിപൂർത്തി റോഡ് കാൽനട യാത്രകാർക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത രീതിയിൽ തകർന്നപ്പോൾ ഈ റോഡ് നന്നാക്കുവാനായി ജലസേജന വകുപ്പ് മന്ത്രി നാല്പതു ലക്ഷത്തി ഇരുപത്തിയ്യായിരം രൂപ അനുവദിച്ചു എന്ന് പറഞ്ഞു കൊണ്ട് ഫ്ലെക്സുകൾ വച്ചിട്ട് മാസങ്ങളേറെ കഴിഞ്ഞിട്ടും റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്ലെക്സ് ബോർഡിൽ ചെരുപ്പ് മാല അണിയിച്ചു. കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് മുന്നോടിയായി നാലു വോട്ടിനു വേണ്ടി ഈ നാട്ടിലെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനു വേണ്ടി ഒരു ചെക്കിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഫ്ലെക്സ് വയ്ക്കുന്നതിനും ചെക്കിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനും കാണിച്ച ഉത്സാഹം റോഡ് പണി ഉടൻ പൂർത്തിയാക്കുന്നതിനും കാണിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ലജ്ജാകരമായ പ്രവണതകൾ ഒഴിവാക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ ബിജു മൂലംകുഴ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി Adv. ജിൻസൺ ചെറുമല, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അജോ അറക്കൽ,ആന്റണി മുണ്ടയ്ക്കൻ, ഷാജി പുതിയടം, TR രമണൻ, ജോഷി പതിയാമറ്റം, സിബി ഓലിക്കൽ,, അനീഷ്‌ ചെല്ലായി, സിബി വട്ടംകുഴി, ജോർജ് ജോസ് തെക്കുമ്പുറത്തു എന്നിവർ നേതൃത്വം നൽകി.




Follow us on :

More in Related News