Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് ചെയർപേഴ്സൺമാർ

10 Jan 2026 08:43 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്സൺമാരെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് ഭരണത്തിന്റെ പ്രധാന മേഖലകളായ വികസനം, ക്ഷേമം, ആരോഗ്യ–വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾക്കാണ് പുതിയ നേതൃത്വം ലഭിച്ചത്.

തെരഞ്ഞെടുപ്പിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി ടി.കെ. ഹിതേഷ് കുമാറിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി എം. ബാബു മോനെയും, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി ശ്രീബ പുൽക്കുന്നുമ്മലിനെയും തെരഞ്ഞെടുത്തു.

ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനക്ഷേമ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കലിനും മുൻഗണന നൽകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺമാർ അറിയിച്ചു. പൊതുജനാരോഗ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും അവർ വ്യക്തമാക്കി.

Follow us on :

More in Related News