Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 18:36 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് മാളവിക സജിയുടെ പുസ്തക പ്രകാശനം (എം മുകുന്ദന്റെ കുഴിയാന എന്ന കഥയുടെ ഗ്രാഫിക് ആവിഷ്കാരം)നടത്തി. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഡി മനോജ് വൈക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അമൽരാജ്, ആശാ ബാബു വാർഡ് മെമ്പർ സുനിൽ മുണ്ടക്കൽ, സിഡിഎസ് ചെയർപേഴ്സൺ സുനിത അജിത്ത്, ജി. എസ് മോഹനൻ,.ടി. ആർ സുഗതൻ, പി.ജി ശ്രീവത്സൻ, ജീന തോമസ് , ഐറിൻ മാത്യു, മനോജ് .ജി, സജി കൊല്ലം തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. കുമാരി മാളവിക സജി മറുപടി പ്രസംഗം നടത്തി. ലൈബ്രറി ഭാരവാഹികളും അംഗങ്ങളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.