Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരുത്തും കരുതലുമായി കുമാരി‌മാർ ജൂലൈ 13ന് ചാലക്കുടി രാജീവ് ഗാന്ധി ടൗൺ ഹാളിൽ ഒന്ന് ചേരുന്നു

09 Jul 2024 16:02 IST

WILSON MECHERY

Share News :

ചാലക്കുടി:

'സാമൂഹ്യ മുന്നേറ്റത്തിന് സ്ത്രീശക്തി എന്ന ആശയവുമായി കേരളത്തിലെ സ്ത്രീ സമൂഹത്തിൻ്റെ ഇടയിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്ന മഹിളാ ഐക്യവേദിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി കുമാരി സംഗമം മുകുളം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു.ഈ സമ്മേളനത്തിന്റെ ആശയമാകട്ടെ കരുത്താകാൻ കരുതലാകാൻ. കുമാരിമാർ എന്നതും.

നാളെയുടെ പ്രതീക്ഷകളായ പെൺകുട്ടികളെ നേരായ വഴിയിലൂടെ നയിക്കാൻ ഉള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാനുള്ള ലക്ഷ്യത്തോടുകൂടി നടത്തുന്ന കുമാരി സംഗമം ജൂലൈ 13ന് രാവിലെ 10 മണിക്ക് ചാലക്കുടി രാജീവ് ഗാന്ധി ടൗൺ ഹാളിലാണ് നടക്കുന്നത്. കുമാരി ആധാസുരേഷിൻ്റെ സോപാന സംഗീതത്തോടെ ആരംഭിക്കുന്ന സംഗമത്തിൽ മഹിളാ ഐക്യവേദി സംസ്‌ഥാന പ്രസിഡണ്ട് ബിന്ദു മോഹൻ അധ്യക്ഷത വഹിക്കും. വയനാട് ജില്ലയിലെ വനവാസി വിഭാഗത്തിൽ നിന്നും സിനിമ സംഗീതരംഗത്തേക്ക് ഉയർന്നു വരുന്ന കലാകാരി ഗായിക കുമാരി രേണുക പരിപാടി ഉദ്ഘാടനം ചെയ്യും. യുവ എഴുത്തുകാരി കുമാരി അലീന അനബല്ലി 'കരുത്തും കരുതലും എന്ന വിഷയത്തെ സംബന്ധിച്ച് കുട്ടികളോട് സംവദിക്കും. പരിപാടിയിൽ ഹിന്ദു ഐക്യവേദി സംസ്‌ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ സമാപന പ്രഭാഷണം നടത്തും

കുമാരി സമിതിയുടെ സംസ്‌ഥാന സംയോജികമാരായ പ്രൊഫസർ സിന്ധു രാജീവ്, പ്രൊഫസർ ദേവകി ടീച്ചർ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, ട്രഷറർ രമണി ശങ്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുമെന്ന്

സംസ്ഥാന പ്രസിഡന്റ്ബിന്ദുമോഹൻ,

സംസ്‌ഥാന രക്ഷാധികാരി പ്രൊഫസർ ദേവകി ടീച്ചർ,ജില്ലാ ജനറൽ സെക്രട്ടറി,ഷൈനപുഷ്പാകരൻ,

സംഘാടകസമിതി ചെയർപേഴ്‌സൺ ഡോ. N.D ദിവ്യ, സംഘാടകസമിതി ജനറൽ കൺവീനർ കുമാരി അഞ്ജന കെ പി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News