Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയ്ത്ത് കഴിഞ്ഞ ഉപ്പുങ്ങൽ കോൾപാടത്ത് വൈക്കോൽ കെട്ടികിടക്കുന്നു

04 May 2024 19:57 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:ഉപ്പുങ്ങൽ കോൾപാടത്ത് വൈക്കോൽ കെട്ടിക്കിടക്കുന്നു.എടുക്കാനാളില്ലാതെ നാലായിരത്തിലധികം വൈക്കോൾ കെട്ടുകളാണ് പാടത്തും,കർഷകരുടെ വീട്ടുമുറ്റത്തും നിറഞ്ഞു കിടക്കുന്നത്.പുന്നയൂർക്കുളം മാവിൻചുവട് സ്വദേശി വെട്ടിക്കാട്ട് കുഞ്ഞനുൾപ്പെടെയുള്ള കർഷകരുടെ വൈക്കോലാണ് എടുക്കാൻ ആളില്ലാത്ത കിടക്കുന്നത്.കൊയ്ത്തിന് ശേഷം സർക്കാറിൽ നിന്ന് നെല്ലിൻ്റെ തുക ലഭിക്കാൻ കാത്തിരിക്കുന്നവർക്ക് കുറച്ച് ആശ്വാസമായിരുന്നു വൈക്കോൽ കച്ചവടം.വൈക്കോലിന് ഇക്കുറി ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി.വൈക്കോൽ യഥേഷ്ടം കൊണ്ടുപോയിരുന്ന കർഷകർ ക്ഷീരമേഖലയിൽ നിന്ന് അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.കൊയ്ത്ത് കഴിഞ്ഞ പാടത്ത് യന്ത്രം ഉപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കുന്നതിന് കെട്ടൊന്നിന് 30 രൂപ നൽകണം.ഇതിന് പുറമേ കയറ്റിറക്കുകൂലി,വാഹന വാടക എന്നിയിനത്തിൽ ചെലവുകൾ വേറെയും വരും.ഭാരിച്ച ചെലവുകൾ സഹിച്ച് വൈക്കോൽ കെട്ടുകൾ വീടുകളിൽ ശേഖരിച്ച കർഷകരാണ് ഏറെ ദുരിതത്തിലായത്.വൈക്കോൽ എടുക്കാൻ ആളില്ലാതായതോടെ കൊയ്ത്ത് നടത്തിയ കർഷകർ വൈക്കോൽ കെട്ടുകളാക്കുന്നതിൽ നിന്ന്‌ പിൻവലിഞ്ഞിട്ടുണ്ട്.വേനല്‍മഴ പെയ്താല്‍ വൈക്കോല്‍ പാടത്ത് കിടന്ന് ചീഞ്ഞളിഞ്ഞു നശിച്ചുപോകുമെന്ന ആശങ്കയും കർഷകർക്കിടയിലുണ്ട് എന്നതാണ് സത്യം.



 .

Follow us on :

More in Related News