Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോപ്പ് സോഷ്യൽ മിഷൻ ഹ്യുമൻ റൈറ്റ്സ്

14 Oct 2024 10:52 IST

- Anvar Kaitharam

Share News :

ഹോപ്പ് സോഷ്യൽ മിഷൻ ഹ്യുമൻ റൈറ്റ്സ്


പറവൂർ: മനുഷ്യാവകാശ സംഘടനയായ ഹോപ്പ് സോഷ്യൽ മിഷൻ ഹ്യുമൻ റൈറ്റ്സ് ജില്ല സമ്മേളനം ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൻ. രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് ഹാരീസ് കൊടുങ്ങല്ലൂർ അധ്യക്ഷനായി. മനുഷ്യാവകാശ മേഖലകളിൽ സേവനങ്ങൾ മാനിച്ച് ജോബി തോമസ്, സുഭാഷ് കല്ലുചിറ, ടി.ജെ. കൃഷ്ണൻ എന്നിവരെ ചടങ്ങിൽ എഴുത്തുകാരൻ എൻ.എം. പിയേഴ്സൺ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു ബിജു, എം.കെ. സുബ്രഹമണ്യൻ, ജോബി തോമസ്, സുഭാഷ്, വർക്കിച്ചൻ മേനാച്ചേരി, ആർ.രാധിക, റോഷൻ റോയ്, കെ.എ.സുൽഫിക്കർ, ഷംസുദ്ദീൻ, ഷെജീർ ചളിങ്ങാട് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വർക്കിച്ചൻ മേനാച്ചേരി (പ്രസിഡൻ്റ്), ടി.എ.സുഭാഷ് (സെക്രട്ടറി), ജോയ് കോലാടൻ (ട്രഷറർ), എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News