Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

30 Oct 2024 13:51 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പെരുമന കോളനി സുബ്രഹ്മണ്യൻ ( 42 )ആണ് മരിച്ചത്. മെഡിക്കൽ കോളജിലെ മാലിന്യ പ്ലാന്റിലെ ജീവനക്കാരനാണ് സുബ്രഹ്മണ്യൻ. മുടിയൂക്കര ഭാഗത്ത് മാലിന്യം സംഭരിക്കുന്ന പ്ലാന്റിന് സമീപം ഒരു കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

ഉടനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വൈദ്യുതാഘാതമേറ്റതായി സംശയിക്കുന്നു.

ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു

Follow us on :

More in Related News