Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് കൈവശം വച്ചതിന് തടവും പിഴയും വിധിച്ചു

10 Sep 2024 19:35 IST

Anvar Kaitharam

Share News :

കഞ്ചാവ് കൈവശം വച്ചതിന് തടവും പിഴയും വിധിച്ചു


പറവൂർ: വിൽപ്പനക്കായി 2.676 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതി കൊല്ലം ചിന്നക്കട കളത്തിൽ വീട്ടിൽ സുരേഷിന് (52) മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു.

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.

2021 നവംബർ 24 ന് പകൽ പറവൂർ പ്രൈവറ്റ് സ്റ്റാൻഡിനു സമീപം കാളത്തോടിന് സമീപത്തുള്ള റോഡിൽ വച്ച് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ എസ് നിജുമോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പറവൂർ രണ്ടാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി ജ്യോതി ശിക്ഷ വിധിച്ചത്.

Follow us on :

More in Related News