Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2024 18:42 IST
Share News :
വൈക്കം: വിഷുകണിയൊരുക്കി സമീപത്തെ ഇരുപത്തിയഞ്ചോളം
വീടുകൾ കയറിയിറങ്ങി
കൈനീട്ടമായികിട്ടിയ തുക
ചികിത്സ നിധിയിലേക്ക് കൈമാറി കുട്ടികൾ. കൈ നീട്ടമായി കിട്ടിയ
1610 രൂപ കോട്ടയം മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗത്തിന് ചികിത്സ തേടുന്ന പെരുവ സ്വദേശിയുടെ ചികിത്സയ്ക്കായി പെരുവ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ മരുന്ന് വണ്ടിയിലേയ്ക്ക്
തുക കൈമാറി. കൈമാറി. കാശിനാഥൻ,
കൈലാസ് നാഥ് ,മാധവ്, ആദിത്യൻ,
ശ്രീറാം,അർജുൻ, കാർത്തിക് കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സമാഹരിച്ച തുക
സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി ട്രഷർ ജയൻ മൂർക്കാട്ടിലിന് കൈമാറിയത്.
ആഘോഷനാളിൽ അടിച്ചു പൊളിക്കുവാനായി കിട്ടിയ പണം വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനാണ് കുട്ടികൾ തീരുമാനിച്ചത്.
Follow us on :
Tags:
More in Related News
Please select your location.