Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. എസ്.എസ്.പി.എ കലാസാംസ്കാരിക വേദിയായ സ്പാർക് *സ്നേഹ സായാഹ്നം* നവവത്സര കൂട്ടായ്മ സംഘടിപ്പിച്ചു.

11 Jan 2025 12:44 IST

santhosh sharma.v

Share News :

കോട്ടയം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കലാസാംസ്കാരിക വേദിയായ സ്പാർക്കിൻ്റെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി അരീപ്പറമ്പ് ഒറവയ്ക്കൽ ആശ്രയ സ്നേഹ വീട്ടിൽ *സ്നേഹ സായാഹ്നം* എന്ന പേരിൽ നവവത്സര കൂട്ടായ്മ സംഘടിപ്പിച്ചു.

സ്പാർക് ചെയർമാൻ ഇ.എൻ. ഹർഷകുമാറിൻ്റെ അധ്യക്ഷതയിൽ കെ.എസ്.എസ്. പി.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ്. സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.വി.സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് എം.എസ് വിജയൻ, സ്പാർക് കൺവീനർ കെ.എം. ബാലചന്ദ്രൻ, ആശ്രയ ഭാരവാഹികളായ പി.എം. മത്തായി ഡോ.എം.സി.സിറിയക്, തുടങ്ങിയവർ പ്രസംഗിച്ചു. കെ. എസ്.എസ് പി എ അംഗങ്ങളായ കെ. ദേവകുമാർ, അഡ്വ. എ.ആർ. സുരേന്ദ്രൻ , എ.ജി. സലിം, എം.എം പ്രസാദ്, കാളികാവ് ശശികുമാർ , പി.റ്റി. തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ , ആശ്രയവർക്കിംഗ് പ്രസിഡൻ്റ് ജോയി സി. ചെറിയാൻ, അന്തേവാസികളുടെ പ്രതിനിധി 

രത്നാകരൻ തുടങ്ങിയവർ വിവിധ ഗാനങ്ങൾ ആലപിച്ചു. സ്നേഹവിരുന്നിനും കലാപരിപാടികൾക്കും എ.ജെ. ദേവസ്യ, സണ്ണി മൈക്കിൾ, മുഹമ്മദ് അൻസാരി, എം.പി. ഗോപാലകൃഷ്ണൻ നായർ, അൻസാരി ബാപ്പു, സനൽകുമാർ,കോട്ടയം ബാബുരാജ്, പി.സി. തോമസ്, പി.എം മാണി തുടങ്ങിയവർ നേതൃത്വം നൽകി.


     

Follow us on :

More in Related News