Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആളൂര്‍ രാജര്‍ഷി സ്‌കൂള്‍ വാര്‍ഷികം

09 Jan 2025 20:14 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



ആളൂര്‍: രാജര്‍ഷി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ 83-ാമത് വാര്‍ഷികവും അധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രയയപ്പു സമ്മേളനവും സംയുക്തമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി സുരേഷ് അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ സോജന്‍ ടി. ജോണ്‍ ഷേര്‍ലി തോമസ്, പി.ആര്‍.രശ്മി , അനധ്യാപകന്‍ വി.എം.ജോയ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍ , മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യനൈസന്‍, പ്രിന്‍സിപ്പല്‍ ടി. ജെ. ലൈസണ്‍. പ്രധാന അധ്യപിക ജൂലിന്‍ ജോസഫ്, പി. ടി. എ പ്രസിഡന്റ് ഡെന്നിസ് കണ്ണംകുന്നി, പൂര്‍വ വിദ്യാര്‍ഥി സംഘടന വൈസ് പ്രസിഡന്റ് എ. ബി. ജോബി,മാതൃസംഗം പ്രസിഡന്റ് രാജി വര്‍ക്കി, അധ്യാപക പ്രതിനിധി പി.ജെ.ജിനി, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ അന്നമരിയ വിബി എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പൂര്‍വവിദ്യാര്‍ഥിനിയും ഗായികയുമായ സ്വാതി സുധീര്‍ നിര്‍വഹിച്ചു. നിര്‍ധന വിദ്യാര്‍ഥികളുടെ വീടുകളിലേക്ക് തയ്യല്‍ മെഷീന്‍ നല്‍കി.

Follow us on :

More in Related News