Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 15:15 IST
Share News :
കടുത്തുരുത്തി :100 ലോട്ടറി എടുത്താല്‍ ഒരു ഗ്യാരന്റി പ്രൈസ് പോലും ലഭിക്കാതെ നിരാശപ്പെടുന്ന സാഹചര്യത്തില്‍ കേരളാ ലോട്ടറിയുടെ സമ്മാനഘടനയില്‍ മാറ്റംവരുത്തി നറുക്കെടുപ്പ് സുതാര്യമാക്കി ലോട്ടറി വില്‍ക്കുന്നതൊഴിലാളിക്കും സമൂഹത്തിനും പ്രയോജനപ്പെടും വിധം മേഖലയെ മാറ്റണമെന്ന്‌കേരളാലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍(ഐ.എന്‍.ടി.യു.സി.). പ്രതിദിനം1കോടി എട്ട്‌ലക്ഷം ലോട്ടറിടിക്കറ്റുകള്‍ വില്‍ക്കുന്ന സര്‍ക്കാര്‍ വിറ്റുവരവ് തുകയുടെ മൂന്നുശതമാനം പോലും സമ്മാനമായി നല്‍കാന്‍ ശ്രമിക്കുന്നില്ല. ഇത് കേരളത്തിലെ പൊതുസമൂഹത്തോട് കാണിക്കുന്ന അവഹേളനമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരപരമ്പരകളുടെഭാഗമായിനിയോജകമണ്ഡലംസമ്മേളനം ഒക്ടോബര്‍ 6-ന്ഉച്ചകഴിഞ്ഞ് മൂന്നിന്‌കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കേരളാലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കെ.ജി.ഹരിദാസ്, നിയോജകമണ്ഡലം പ്രസിഡന്റ്‌വിഷ്ണുചെമ്മുണ്ടവള്ളി,വൈസ് പ്രസിഡന്റ്ബിജുജോണ്‍,ജനറല്‍സെക്രട്ടറി ബിജുനാരായണ്‍ എന്നിവര്‍പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.