Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ എൻട്രൻസ് പരിശീലനം

12 Jun 2024 17:28 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. ഒരു വർഷത്തെ റസിഡൻഷ്യൽ എൻട്രൻസ് പരിശീലനത്തിനാണ് സർക്കാർ ധനസഹായം നൽകുന്നത്. ഹയർ സെക്കൻഡറി വൊക്കേഷണൽ/ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ് കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണയേ ആനുകൂല്യത്തിന് അർഹത ഉണ്ടാകുകയുളളു. അപേക്ഷാ ഫോമും വിശദവിവരങ്ങളും കോട്ടയം ജില്ലാ ഫിഷറീസ് ഓഫീസിലും ( 04812566823), മത്സ്യഭവൻ വൈക്കം ( 04829291550), ഫിഷറീസ് ഇൻസ്‌പെക്ടർ ഓഫീസ് വൈക്കം (04829291550 ), മത്സ്യഭവൻ പാലാ ( 04822299151) , മത്സ്യഭവൻ പളളം (കോട്ടയം) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ജൂൺ 25ന്് മുമ്പായി സമർപ്പിക്കേണ്ടതാണ്. 


Follow us on :

More in Related News