Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഗാന്ധിനഗർ എസ്എംഇ കോളേജിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം നടന്നു

23 Sep 2024 16:22 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :കോട്ടയം ഗാന്ധിനഗർ എസ്എംഇ കോളേജിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിനൊടുവിൽ

റീനു,സീന എന്നീ അധ്യാപകർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത് ഇരുവരെയും മറ്റൊരു കോളേജിലേക്ക് സ്ഥലം മാറ്റുകയും കോളേജിൽ ഉണ്ടായ സംഭവവികാസങ്ങളെ തുടർന്ന് ഉന്നത അധികാര സമിതിയെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കുകയും ചെയ്തു.

കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ്

ഇന്ന് രാവിലെ 10 .30 മണി മുതൽ കോളേജിൽ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയിരുന്നു. തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിലും വലിയ രീതിയിൽ മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.സെപ്റ്റംബർ മൂന്നാം തീയതിയാണ് കോട്ടയം ഗാന്ധിനഗർ എസ്എംഇ കോളേജിൽ ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശിയായ 19 വയസ്സുകാരൻ അജാസ് മരിച്ചത്. സെപ്റ്റംബർ മൂന്നാം തീയതി പനമ്പാലത്തെ തോട്ടിൽ നിന്നാണ് അജാസിന്റെ മൃതദേഹം ലഭിക്കുന്നത്.അന്നേദിവസം വെളുപ്പിനെ ഒരു മണിയോടുകൂടി കോളേജ് ഹോസ്റ്റലിൽ നിന്നും അജാസിനെ കാണാതെ ആവുകയായിരുന്നു.തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ

അജാസ് പനം പാലം വരെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്നുള്ള തിരിച്ചിലിലാണ് പനമ്പാലത്തെ തോട്ടിൽ നിന്നും മൃതദേഹം ലഭിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ മാതാപിതാക്കൾ പോലീസിൽ വിവരം നൽകിയിരുന്നു.

ഒന്നാംവർഷ വിദ്യാർഥിയായ അജാസിന് പരീക്ഷ കൃത്യമായി എഴുതാൻ സാധിച്ചിരുന്നില്ല. പരീക്ഷയുടെ സമയം തീരുന്നതിനു മുമ്പ് അധ്യാപകർ പേപ്പർ തിരികെ മേടിച്ചിരുന്നു എന്നും അതിനാൽ തന്നെ കൃത്യമായി പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല എന്നും കൂട്ടുകാരോട് അജാസ് പറഞ്ഞിരുന്നു എന്നാണ് വിവരം.സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും അജാസിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Follow us on :

More in Related News