Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 17:34 IST
Share News :
തലയോലപ്പറമ്പ്: ആധുനിക ഭാരതത്തിൻ്റെ സമഗ്രമായ പുരോഗതിക്ക് രാജീവ് ഗാന്ധി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് തലയോലപ്പറമ്പിൽ നടന്ന രാജീവ് ഗാന്ധി ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതക രംഗത്തും അധികാര വികേന്ദ്രീകരണത്തിലും പ്രായപൂർത്തി വോട്ടവകാശം ലഭ്യമാക്കിയതിലും അദ്ദേഹത്തിൻ്റെ ഭരണനേതൃത്വം കൈക്കൊണ്ട നിലപാടുകൾ ലോകത്തിനാകെ മാതൃകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. മോഹൻ ഡി ബാബു, പി.ഡി. ഉണ്ണി, അഡ്വ. എ.സനീഷ്ക്കുവാർ, ജയ് ജോൺ പേരയിൽ, കെ.ജെ. സണ്ണി, മോഹൻ കെ. തോട്ടുപുറം, ടി.എസ്. സെബാസ്റ്റ്യൻ, പി.ഡി. ജോർജ്, മനോജ് കല്ലറ എന്നിവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80 ജന്മദിനം ആഘോഷം തിരുപുരം രാജീവ് ഗാന്ധി സ്ക്വയറിൽ സമുചിതമായി ആചരിച്ചു. വാർഡ് പ്രസിഡന്റ് എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു.ഇ. കെ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസ് വേലിക്കകം, ഷിജോ പി. എസ്, ശ്രീകാന്ത് സോമൻ, ശ്രീധരൻ തോരണത്തിൽ, കെ. ഇ ജമാൽ, എൻ.വിജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.