Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ ചെനക്കണ്ടി യൂണിറ്റ് സമ്മേളനം

15 Jun 2025 20:41 IST

Jithu Vijay

Share News :

തേഞ്ഞിപ്പാലം : ഡിവൈഎഫ്ഐ ചെനക്കണ്ടി യൂണിറ്റ് സമ്മേളനം ജില്ലാകമ്മറ്റി അംഗവും , ബ്ലോക്ക് പ്രസിഡൻ്റുമായ എം . ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ LSS, USS , SSLC ,+2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ അഖിൽ, കോഹിനൂർ മേഖലാ കമ്മറ്റി സെക്രട്ടറി പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


ചെനക്കണ്ടി യൂണിറ്റ് പ്രസിഡൻ്റ് മനോമിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ രക്തസാക്ഷി പ്രമേയം നോറയും, അനുശോചന പ്രമേയം മഹിമയും അവതരിപ്പിച്ചു . റിപ്പോർട്ടിനും ചർച്ചയ്ക്കും മറുപടി പ്രസംഗത്തിനും ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് സ്വാഗതം യൂണിറ്റ് സെക്രട്ടറി അഭിനവും, നന്ദി പുതിയ പ്രസിഡൻ്റ് അമൽ ആനന്ദും പറഞ്ഞു.

Follow us on :

More in Related News