Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീറ്റ് ഒഴിവ്

08 Aug 2025 16:39 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ഗവ. കോളേജില്‍ 2025-26 വര്‍ഷത്തില്‍ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ ക്ലാസുകളില്‍ സീറ്റ് ഒഴിവുണ്ട്. എം.എസ്.സി ഫിസിക്സ്, എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്, എം.എ ഇംഗ്ലീഷ്, എം.കോം, എം.എ. ഹിസ്റ്ററി, എം.എ എക്കണോമിക്‌സ് എന്നിവയിലാണ് സീറ്റ് ഒഴിവ് ഉള്ളത്.


കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ആഗസ്റ്റ് എട്ടിന് ഉച്ചക്ക് രണ്ടിന് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

ഫോണ്‍: 9061734918.


സീറ്റ് ഒഴിവ്


തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി. മാത്തമാറ്റിക്സ്, ബി.കോം. ഫിനാന്‍സ് എന്നീ വിഷയങ്ങളില്‍ സ്പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 12ന് വൈകുന്നേരം നാലിന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0466 2270335.

Follow us on :

More in Related News