Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2025 19:28 IST
Share News :
മുപ്ലിയം സ്മാർട്ട് വില്ലേജ്ഓഫീസിന്
തറക്കല്ലിട്ടു
സംസ്ഥാനത്തെ 32 പുതിയ സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. ആയതിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ മുപ്ലിയം വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെരാജൻ ഓൺലൈൻ ആയി നിർവഹിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ യോഗത്തിന് അധ്യക്ഷത വഹിക്കുകയും ശിലാഫലക അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെഎം ചന്ദ്രൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്, തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ജി അശോകൻ, ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബൈജു വി. ആർ, ഗ്രാമപഞ്ചായത്തംഗം വിജിത ശിവദാസൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബെന്നി ചാക്കപ്പൻ, ബിനോയ് ഞെരിഞ്ഞാമ്പിള്ളി, പത്രോസ് അമരത്ത് പറമ്പിൽ, ഷാജി വട്ടോലി പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചാലക്കുടി തഹസിൽദാർ ജേക്കബ് കെ എ സ്വാഗതം ആശംസിച്ചു. 44 ലക്ഷം രൂപ ചിലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം നടത്തുന്നത്. വില്ലേജ് ഓഫീസർ റൂം, സ്റ്റാഫ് റൂം വിത്ത് അറ്റാച്ഡ് ടോയ്ലറ്റ്, പൊതുജനങ്ങൾക്കായുള്ള വെയിറ്റിംഗ് റൂം വിത്ത് ടോയ്ലറ്റ്, സ്റ്റോറൂം എന്നിവയാണ് നിർമ്മാണത്തിൽ ഉൾപ്പെടുന്നത്. ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചർസ്, എന്നിവയും എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 9 മാസമാണ് കരാർ കാലാവധി. പിഡബ്ല്യുഡിക്കാണ് നിർവഹണ ചുമതല.
Follow us on :
Tags:
More in Related News
Please select your location.