Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2024 11:48 IST
Share News :
മുക്കം: വയനാട് മുണ്ടക്കൈ , ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വീണ്ടും കാരാപ്പുഴ മെഗാവിനോദ സഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ വരവ് സജീവമാകുന്നു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും, കർണ്ണാടക , തമിഴ് നാട് സംസ്ഥാനങ്ങളിൽ നിന്നും സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കയാണ്. കാരാപ്പുഴ വിനോദ കേന്ദ്രത്തിൽ ടൂറിസത്തിൻ്റെ ഭാഗമായി രണ്ടാഴ്ച്ച മുമ്പ് സംഘടിപ്പിച്ച ഫെസ്റ്റിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ആഘോഷ കാഴ്ചകൾ കണ്ട്ആസ്വദിക്കാൻ തികച്ചും സൗജന്യമായതിനാൽ സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ രാത്രിയിലും സഞ്ചാരികളുടെ വരവ് വളരെ സജീവമായിരുന്നു. പ്രകൃതി തീർത്ത വർണ്ണ കാഴ്ച്ചകൾക്കൊപ്പം സൗത്ത് ഇന്ത്യയിലെ വലിയ ജയൻ്റ് സ്വിങ്ങ് , രണ്ട് പേർക്ക് ഒപ്പമിരുന്ന് കാരാപ്പുഴയുടെ ദൃശ്യവിരുന്ന് ആസ്വദിച്ച്
'സഞ്ചരിക്കാവുന്ന രീതിയിലും കേ രളത്തിലെ തന്നെ ഏറ്റവും നീളമുള്ള സിപ്പ് ലൈൻ, സ്പൈയ്സ് ടവർ , ടിസ്റ്റർ, മെ ഗാ ടൂറിസത്തിൻ്റെ മുഖ്യ സവിശേഷത.
. സാഹസികമായ ഒട്ടേറെ റെയ്ഡുകളും, വൈവിധ്യങ്ങളായ വർണ്ണ പൂക്കളുടെ വശ്യത വിടർത്തി വസന്തോത്സവം തീർക്കുന്ന ഉദ്യോനവും, ഒപ്പം സമീപത്തെ ആർത്തട്ടഹസിക്കാൻ അനുയോജ്യമായ വിനോദങ്ങളും സഞ്ചാരികളെ അവിസ്മരണിയമാക്കും. 40 ഏക്കർ പ്രദേശത്താണ് കാരാപ്പുഴ മെ ഗാ ടൂറിസം കേന്ദ്രമുള്ളത്. ഇതിൽ തന്നെ പതിനഞ്ച് ഏക്കർ പൂന്തോട്ടമാണ്. കൊച്ചുകുട്ടികളുടെ പാർക്കിനോടപ്പം നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ സംവിധാനിച്ച സാഹസികമായ റൈഡുകളും കാരാപ്പുഴയിൽ വിശേഷങ്ങളിൽപ്പെട്ടതാണ്. വർണ്ണ പൂക്കളുടെ ഉദ്യാനത്തിൽ വശ്യമായി ചെടികളാൽ രൂപകൽപ്പന ചെയ്ത രാക്ഷസൻ, ബോട്ട് രൂപങ്ങൾ ശ്രദ്ധേയമാണ്. പൂചെടികളിൽ തീർത്ത കരവിരുതുകളും കാഴ്ച്ചകളുടെ നിറകൂട്ടുകളാണ്. ഉദ്യാനത്തിൻ്റെ ഭാഗത്ത് സ്ഥാപിച്ച ടവ്വറിൽ കയറിയാൽ ജലസമൃദ്ധമായ കാരാപ്പുഴയ ഡാമും വയനാടൻ മാമലകളുടെ ദൂര കാഴ്ച്ചകളും സഞ്ചാരികൾക്ക് പുളക മാക്കും. പ്രകൃതിയുടെ തനിമയിൽ ക്യാമറകണ്ണുകളിൽ ചിത്രങ്ങളുടുക്കാൻ പറ്റിയ സ്ഥലമാണിത്. കുടുംബമായുമെ
ാക്കെ പകൽ സമയങ്ങളിൽ മതിവോളം ആസ്വദിക്കാൻ അനുയോജ്യമായ സംവിധാനമാണ് കാരാപ്പുഴ മെ
ഗാ ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയത്. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവേശന സമയം മുതിർന്നവർക്കും 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക് റൈഡുകൾക്ക് വേറെ ടിക്കറ്റുകൾ വാങ്ങണം.
Follow us on :
Tags:
More in Related News
Please select your location.