Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 00:00 IST
Share News :
കുന്ദമംഗലം: കുന്ദമംഗലത്തെ പുതിയ ബസ് സ്റ്റാൻഡിന് മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഭാഗം തകർന്നു. ഞായറാഴ്ച രാത്രി ആറരയോടെയായിരുന്നു സംഭവം. കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതാണ് റോഡ് തകർച്ചയ്ക്ക് കാരണം.
ടാറിംഗ് ഇളകി നീളത്തിൽ വിണ്ട് കീറിയ നിലയിലാണ് പാതയുടെ ഭാഗം. ഇതു മൂലം ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിടുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലൂളിയുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ റോഡ് തകർന്ന ഭാഗത്ത് ദൂരത്ത് നിന്നുതന്നെ വാഹനങ്ങൾ ശ്രദ്ധിക്കാവുന്ന വിധത്തിൽ മരക്കൊമ്പുകളും സിഗ്നൽ ബോർഡുകളും സ്ഥാപിച്ചു
Follow us on :
More in Related News
Please select your location.