Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂള്‍ സമയത്ത് റോഡ് അടച്ച് നിര്‍മാണ പ്രവര്‍ത്തനം

17 Dec 2024 19:09 IST

ജേർണലിസ്റ്റ്

Share News :



കുഞ്ചിത്തണ്ണി: സ്‌കൂള്‍ സമയത്ത് റോഡ് പൂര്‍ണമായി അടച്ചുകൊണ്ട് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ദുരിതത്തിന് ഇടയാക്കുന്നതായി പരാതി. ക്രിസ്മസ് പരീക്ഷക്കാലമായതിനാല്‍ പല കുട്ടികള്‍ക്കും പരീക്ഷയ്ക്ക് സമയത്തിന് സ്‌കൂളിലെത്താന്‍ സാധിക്കുന്നില്ല. കുഞ്ചിത്തണ്ണി കാന്താരി കവലയില്‍ നിന്നും ഉപ്പാര്‍ വഴി എല്ലക്കലിനുള്ള റോഡിലാണ് വഴിയടച്ചു കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് ഈ വഴിക്ക് പൊട്ടന്‍കാട്, കുഞ്ചിത്തണ്ണി, ഇരുപതേക്കര്‍, എല്ലക്കല്‍, ജോസ്ഗിരി, രാജാക്കാട്, എന്‍.ആര്‍.സിറ്റി എന്നിവിടങ്ങളിലുള്ള വിവിധ സ്‌കൂളുകളിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നത്. സ്‌കൂള്‍ സമയത്ത് ഈ റോഡില്‍ വഴി പൂര്‍ണമായി അടച്ച് റോഡിന് കുറുകെ ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയിട്ട് നിര്‍മാണം നടത്താന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു. സ്‌കൂള്‍ വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കരാറുകാരന്‍ ഇതിനു തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് സമയത്ത് എത്തിക്കുന്നതിന് വേണ്ടി സ്‌കൂള്‍ സമയത്തുള്ള പണികള്‍ക്ക് നിയന്ത്രണം വരുത്തണമെന്നാണ് സമീപവാസികളും നാട്ടുകാരും സ്‌കൂള്‍ പി.ടി.എ അധികൃതരും ആവശ്യപ്പെടുന്നത്. നടപടി ഉണ്ടാകാത്ത പക്ഷം ഇതു സംബന്ധിച്ച് സബ് കലക്ടര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കുവാനാണ് വിവിധ സ്‌കൂള്‍ പി.ടി.എ.കമ്മിറ്റികള്‍ തീരുമാനമെടുത്തിരിക്കുന്നത്.


Follow us on :

More in Related News