Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനാളൂര്‍-ഒഴൂര്‍-പാണ്ടിമുറ്റം റോഡില്‍ ഗതാഗത നിയന്ത്രണം

17 Sep 2025 10:20 IST

Jithu Vijay

Share News :

താനൂര്‍ : താനൂര്‍ മുനിസിപ്പാലിറ്റിയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി 

താനാളൂര്‍-ഒഴൂര്‍-പാണ്ടിമുറ്റം റോഡില്‍ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍, താനാളൂര്‍-ഒഴൂര്‍ റോഡില്‍ സെപ്റ്റംബര്‍ 17 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈലത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളച്ചാല്‍-അയ്യായ വഴിയും, തിരൂര്‍-താനാളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തന്‍തെരുവ് വഴിയും, ഒഴൂര്‍ പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടത്താണി പുത്തന്‍തെരുവ് വഴിയും തിരിഞ്ഞ് പോകണമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Follow us on :

More in Related News