Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞു: യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

08 Dec 2024 20:14 IST

ജേർണലിസ്റ്റ്

Share News :





പീരുമേട്: വണ്ടിപ്പെരിയാര്‍ 63 -ാം മൈല്‍ പെട്രോള്‍ പമ്പിന് സമീപം അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞു അപകടം.

യാത്രക്കാരായ നാല് അയ്യപ്പഭക്തരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12 നാണ് തെലുങ്കാന സ്വദേശികള്‍ സഞ്ചരിച്ചിരുന്ന അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിട യില്‍ നിയന്ത്രണം വിട്ട അയ്യപ്പഭക്തരുടെ വാഹനം എതിര്‍ വശത്തെ മണ്ണ് തിട്ടയിലേക്ക് ഇടിച്ച് കയറി തല കീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, വണ്ടിപ്പെരിയാര്‍ പോലീസ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Follow us on :

More in Related News