Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 20:47 IST
Share News :
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു 2025-26 വാർഷിക പദ്ധതിയിൽ ആറു കോടി പത്തൊൻപത് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയാണ് വിഭവ സ്രോതസ്സായി വകയിരുത്തിയിരിക്കുന്നത്. കാർഷിക മേഖലയിൽ മില്ലറ്റ്, പപ്പായ കൃഷി എന്നിവയ്ക്ക് ഇക്കുറി മുൻതൂക്കം നൽകും. ആരോഗ്യമേഖലയിൽ പാലിയേറ്റീവ്, ഫിസിഡോതെറാപ്പി പദ്ധതിയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിലവിൽ പി.എം.എ.വൈ ഭവന പദ്ധതിയിൽ നൂറ് വിടുകളുടെ നിർമ്മാണ പ്രവർത്തികൾക്ക് ആരംഭം കുറിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എസ്.ഗോപിനാഥൻ, സുജാത മധു, അംഗങ്ങളായ എം.കെ. ശീമോൻ, പി.ആർ.സലില, രേഷ്മ പ്രവീൺ, ഒ.എം.ഉദയപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, പി.കെ.ആനന്ദവല്ലി, അഡ്വ.രമേഷ്.പി ദാസ്, ശ്രീജി ഷാജി, കെ.ആർ.ഷൈലകുമാർ,
ആസൂത്രണ സമിതി ചെയർമാൻ പി. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.