Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ആര്‍.വിജയരാഘവനെ അനുസ്മരിച്ചു

21 Sep 2025 14:04 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :



കെ.ആര്‍.വിജയരാഘവനെ അനുസ്മരിച്ചു

നെല്ലായി: ദീര്‍ഘകാലം നെല്ലായി പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായിരുന്ന കെ.ആര്‍.വിജയരാഘവന്റെ ആറാമത് ചരമവാര്‍ഷികം ബാങ്ക് അങ്കണത്തില്‍ ആചരിച്ചു. അനുസ്മരണയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എസ്.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ഒ.ജോണ്‍,പി.പി.ഡേവീസ് ,കെ.കെ. സുരേന്ദ്രന്‍ ,അമ്പിളി സജീവന്‍, കെ .എസ് .ജോണ്‍സണ്‍ , പി.നന്ദകുമാര്‍ ,കെ.എസ്.രഘു , ശ്രീഹരി കര്‍ത്ത ,, ജീന വിജയരാഘവന്‍, നന്ദിനി രമേശന്‍, കെ.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പരിധിയിലെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.ആര്‍.വിജയരാഘവന്റെ സ്മരണക്കായി എന്‍ഡോവ്‌മെന്റ് ഏര്‍പെടുത്തുന്നതിനുള്ള ഒരു ലക്ഷം രൂപ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ കൈമാറി.


Follow us on :

More in Related News