Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ലോക്സഭാ മണ്ഡലം: അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് വിജയി

04 Jun 2024 21:30 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് വിജയിയായി. പോൾ ചെയ്ത വോട്ടിൽ 364631 (43.6%) നേടിയാണ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് ജേതാവായത്. തൊട്ടടുത്ത സ്ഥാനാർഥിയേക്കാൾ 87266 വോട്ടിൻ്റെ ഭൂരിപക്ഷം.

 കേരള കോൺഗ്രസ് (എം)- സ്ഥാനാർഥി തോമസ് ചാഴികാടൻ- 277365 (33.17%)

 വോട്ടു നേടി രണ്ടാമതും ഭാരത് ധർമ്മ ജന സേന സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി- 165046 വോട്ട് നേടി മൂന്നാമതുമായി (19. 74 %) 11933 വോട്ടുകൾ (1. 43%) നോട്ട ( ഇവരാരുമല്ല) ക്ക് ആണ്. 

തപാൽ വോട്ടുകളിൽ (ഇ.റ്റി.പി.ബി.എസ് അടക്കം) അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- 6262 വോട്ട് സ്വന്തമാക്കി. തോമസ് ചാഴികാടന് 4947 പാൽ വോട്ടും തുഷാർ വെള്ളാപ്പള്ളിക്ക് 1819 തപാൽ വോട്ടും ലഭിച്ചു. തപാൽ വോട്ടുകളിൽ 948 എണ്ണം അസാധുവായി 

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ 14 സ്ഥാനാർഥികളാണ് മത്സരിച്ചത്. മറ്റു സ്ഥാനാർഥികളുടെ വോട്ടിംഗ് നില.

 വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)

വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)

 പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)

ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 1087 (0.13%)

ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)

ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)

മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)

സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)

സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)

എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)

റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)

നോട്ട - 11933 (1.43%)


വിജയിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് അഡ്വ. കെ.ഫ്രാൻസിസ് ജോർജിന് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി കൈമാറി.



Follow us on :

More in Related News