Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2024 19:55 IST
Share News :
ചാലക്കുടി:
ഇൻഡോർ സ്റ്റേഡിയത്തിലെ ഫയർ സിസ്റ്റത്തിലെ ഉപകരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ കൗൺസിൽ ചർച്ച വേണമെന്ന് LDF ലീഡർ CS സുരേഷ് ആവശ്യപ്പെട്ടതിനെ തുടർന്ന്, ഇതുമായ് ബന്ധപ്പെട്ട അന്വേഷണ നടപടികൾ ചെയർമാൻ വിശദീകരിച്ചു.കേസ് അന്വേഷണം കൃത്യമായ് നടക്കുന്നുണ്ട് എന്നും, കൗൺസിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ചെയർമാൻ എബി ജോർജജ് അറിയിച്ചു.
വിവിധ ആവശ്യങ്ങളുമായ് ബന്ധപ്പെട്ട് നഗരസഭ നൽകിയിട്ടുള്ള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ കിടക്കുന്നവ പരിഹരിക്കുന്നതിന് ജൂൺ 25 ന് ഫയൽ അദാലത്ത് സംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു.
സമീപകാലങ്ങളിൽ നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻനിൽ ആക്കുകയും,
കെ -സ്മാർട്ട് സംവിധാനം നിലവിൽ വരികയും ചെയ്തതോടെ, വിവിധ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനും, സേവനങ്ങൾ നൽകുന്നതിലും കാലതാമസം വന്നിരുന്നു.
കെട്ടിട്ട നിർമ്മാണ പെർമിറ്റ്, നമ്പർ നൽകൽ, ജമ്മ മാറ്റം, ലൈസൻസ്, മറ്റ് പരാതികൾ എന്നിവയിൽ ഇനിയും സേവനം ലഭിക്കാത്ത അപേക്ഷകർ ജൂൺ 15 നകം നഗരസഭയിൽ
ഇത് സംബന്ധിച്ച അപേക്ഷ നൽകണം.
ആയുഷ് ആശുപത്രി നിർമ്മാണവുമായ് ബന്ധപ്പെട്ട്, നഗരസഭ വിട്ട് നൽകിയിട്ടുള്ള 60 സെൻ്റ് സ്ഥലത്തിൻ്റെ അതിർത്തി നിർണ്ണയിച്ചു നൽകാനും,നഗരസഭ പുതുതായി നൽകാൻ നിശ്ചയിച്ചിട്ടുള്ള 10 സെൻ്റ് ഭൂമിയിൽ
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിന് NOC നൽകാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ PMAY പദ്ധതിയിലെ 11-ാം ഘട്ട DPR-ലേക്ക്, 10 ലൈഫ് ഇതര ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.ചാലക്കുടി സൗത്ത് ബസ് സ്റ്റാൻ്റ് കോമ്പൗണ്ടിൽ അനധികൃതമായ് പാർക്ക് ചെയ്യുന്ന മറ്റ് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ബസുകളല്ലാതെ ഈ കോമ്പൗണ്ടിൽ നിരവധി മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം, ബസുകൾക്ക് സുഗമമായ് വന്ന് പോകുന്നതിനും, പാർക്ക് ചെയ്യുന്നതിനും തടസങ്ങൾ ഉണ്ടാകുന്നത് പതിവായതിനെ തുടർന്നാണ്,കർശന നടപടിക്ക് കൗൺസിൽ തീരുമാനമെടുത്തത്.
മാർക്കറ്റ് വികസനവുമായ് ബന്ധപ്പെട്ട്, ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പദ്ധതികൾ വേഗത്തിലാക്കാൻ സബ്ബ് കമ്മിയെ ചുമതലപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു.
മാർക്കറ്റ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ 2002 ൽ കൗൺസിൽ തീരുമാനിച്ചിരുന്നു.എന്നാൽ ഇതുവരെ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്, ഇക്കാര്യത്തിൽ വിശദമായ നിർദ്ദേശങ്ങൾ നൽകാൻ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
Follow us on :
Tags:
More in Related News
Please select your location.