Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീന്‍ ബാബു ക്ലീനാണ്...കൈക്കൂലി വാങ്ങിയതില്‍ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലന്‍സ്

16 Oct 2024 15:04 IST

Shafeek cn

Share News :

ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങള്‍ പൊളിയുന്നു. കൈക്കൂലി വാങ്ങിയതില്‍ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലന്‍സ് വ്യക്തമാക്കി. എഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് കൈക്കൂലി പരാതി നല്‍കിയെന്ന അവകാശവാദം പെട്രോള്‍ പമ്പിന് ചഛഇ നേടിയ ടി വി പ്രശാന്തന്‍ ഉന്നയിച്ചത്. ഈ മാസം ആറിന് കൈക്കൂലി നല്‍കിയെന്നും എട്ടാം തീയതി ചഛഇ ലഭിച്ചെന്നും വാദം. 


പത്താം തീയതി മുഖ്യമന്ത്രിക്ക് പരാതി അയച്ചു. എന്നാല്‍ പരാതി നല്‍കിയതിന്റെ തെളിവുകളില്ല. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ആരുടെയും മൊഴി രേഖപ്പെടുത്തുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടങ്ങിയെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞു. അഴിമതി ആരോപണ പരാതിയില്‍ അടിമുടി ദുരൂഹത. മരണത്തിന് പിന്നാലെ തയ്യാറാക്കിയ തട്ടിക്കൂട്ട് പരാതിയെന്ന് പ്രതിപക്ഷ ആരോപണം. 


മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തട്ടിക്കൂട്ടിയതെന്നാണ് ആക്ഷേപം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ നവീന്‍ ബാബുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്. ടിവി പ്രശാന്തന്‍ ബിനാമി. ദിവ്യയുടെ ഭര്‍ത്താവിനും ചില ഡിവൈഎഫ്‌ഐ സിപിഐഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പ് സംരംഭത്തില്‍ പങ്കാളിത്തമെന്നും ആരോപണം. സംസ്ഥാന വ്യാപകമായി രാഷ്ട്രീയ ഭേദമില്ലാതെ സര്‍വീസ് സംഘടനകള്‍ ജോലിയില്‍നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. സിപിഐഎം അനുകൂല സര്‍വീസ് സംഘടനയും കണ്ണൂരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Follow us on :

More in Related News