Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി. എഫ്. ജോസഫ് ആവശ്യപ്പെട്ട പ്രകാരമാണ് പി. ജെ. ജോസഫിനൊപ്പം നിന്നത്; ഇനി തുടരാനില്ലെന്ന് സജി മഞ്ഞക്കടമ്പില്‍

09 Apr 2024 13:18 IST

CN Remya

Share News :

കോട്ടയം: കെ. എം. മാണിയുടെ ഉറ്റ അനുയായിരുന്ന താൻ സി. എഫ്. ജോസഫ് ആവശ്യപ്പെട്ട പ്രകാരമാണ് പി. ജെ. ജോസഫിനൊപ്പം നിന്നതെന്ന് രാജിവെച്ച കോട്ടയം ജില്ല പ്രസിഡന്‍റ് മഞ്ഞക്കടമ്പില്‍. അവശിഷ്ട മാണിക്കാരനായി ജോസഫ് ഗ്രൂപ്പിൽ തുടരാനില്ലെന്ന് സജി മഞ്ഞക്കടമ്പില്‍. മാണി വിഭാഗം എൽ.ഡി.എഫിൽ പോയപ്പോൾ പി.ജെ. ജോസഫിനെ ഇഷ്ടമായത് കൊണ്ട് യു.ഡി.എഫിൽ ഉറച്ചുനിന്നു.

ഏതെങ്കിലും പാർട്ടിയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും സജി വ്യക്തമാക്കി.

മാനസിക ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്. അപമാനിതനായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച് ആവശ്യമെങ്കിൽ വീണ്ടും രാഷ്ട്രീയ രംഗത്തേക്ക് വരുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. കെ.എം. മാണിയുടെ ഓർമദിനത്തിൽ പാലായിലെ കല്ലറയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow us on :

More in Related News