Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ കെസിഎയുടെ ക്രിക്കറ്റ് കോച്ചിനെതിരെ കുറ്റപത്രം

17 Aug 2024 10:52 IST

Shafeek cn

Share News :

തിരുവനന്തപുരം: ക്രിക്കറ്റ്പരിശീലനത്തിനു തന്റെ അടുത്ത് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ എം മനുവിനെതിരെ നാല് കേസുകളിൽ കുറ്റപത്രം നൽകി പോലീസ്. അതേസമയം പോക്സോ കേസിലെ ഇരയെ പ്രായപൂർത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിലും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. നിലവിൽ ഈ കേസ് തെങ്കാശി പൊലീസിന് കൈമാറി.


അതേസമയം കേരള ക്രിക്കറ്റ് അസോസിയേഷൻറെ തിരുവനന്തപുരത്തെ അക്കാദമിയിൻ പരിശീലകനായിരുന്നു എം മനു. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരുന്നത്. എന്നാൽ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. അതേസമയം രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെകണ്ടു. എന്നാൽ ഭയന്നു പോയ പെൺകുട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്.


പിന്നാലെ ഇയാളുടെ പരിശീലകനത്തിന് വന്ന അഞ്ച് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും അവിടെയുള്ള ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. കൂടാതെ പിന്നീട് അസേസിയേഷൻ അറിയാതെ പെൺകുട്ടികളെ തെങ്കാശിയിൽ ടൂർണമെൻറുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. അതേസമയം ആറ് പോക്സോ കേസുകളിൽ നാലെണ്ണത്തിലാണ് ഇപ്പോൾ കൺന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നല്കിയത്.


എന്നാൽ 2020ൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ പ്രായപൂർത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിൽ തെങ്കാശിയിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും തെളിഞ്ഞു. ഇതേ തുടർന്ന് ഈ കേസ് തെങ്കാശിയിലെ കുറ്റാലം സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.

കോച്ച് എന്ന നിലയിൽ ബിസിസിസിഐക്ക് ശാരീരികക്ഷമത പരിശോധിക്കാനെന്ന പറഞ്ഞ ഇയാൾ മൊബൈൽ ഫോണിൽ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്തിരുന്നു. ഫോണിൽ നിന്ന് ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിൻറെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ല.


അതേസമയം ക്രിക്കറ്റ് കോച്ചായ മനുവിനെതിരെ കെസിഎയിലെ വനിതാ പരിശീലകയും സാക്ഷി മൊഴി നൽകിയിട്ടുണ്ട്. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ മനു തന്നെ പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം ഒഴിവാക്കുമായിരുന്നു എന്നാണ് ഇവർ പൊലീസിന് ഇപ്പോൾ മൊഴി നല്കിയിരിക്കുന്നത്.

Follow us on :

More in Related News