Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 23:40 IST
Share News :
തൊടുപുഴ : ജന്മം സമ്മാനിച്ച ഇരുളിനോട് വിടപറയാൻ ഒരുങ്ങുകയാണ് ആൽബിൻ ടെനിയും, ജിസ ജോർജും ഒപ്പമുള്ള മറ്റു 29 കൂട്ടുകാരും.ഇനിയുള്ള കാലം അക്ഷരങ്ങളുടെ പ്രകാശം ആസ്വദിക്കണം എന്ന ദൃഢപ്രതിജ്ഞയിൽ .കാഴ്ചപരിമിതി
നേരിടുന്നവർക്ക്
ഇടുക്കി ജില്ലയിൽ ആരംഭിച്ച ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ആദ്യ പഠന ക്ലാസിൽ പങ്കെടുക്കാൻ എത്തിയ പഠിതാക്കളുടെ മുഖത്തും ആ പ്രകാശം പരക്കുന്നത് കാണാമായിരുന്നു.
കുടയത്തൂർ എൽ ബി എം എം സ്കൂളിലാണ് ശനിയാഴ്ച
ബ്രെയിൽ പഠിതാക്കളുടെ ആദ്യ ബാച്ച്
ക്ലാസ്സുകൾ ആരംഭിച്ചത് .ജില്ലയിൽ
കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ
അടിസ്ഥാന വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ക്ലസിൽ പങ്കെടുക്കാൻ എത്തിയവരെ
സാക്ഷരതാമിൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം, കുടയത്തൂർ പഞ്ചായത്തിലെ പ്രേരക് ഹസീന സലിം, ഇൻസ്ട്രകടർ അർഷ് എന്നിവർ സ്വീകരിച്ചു. പഠിതാക്കൾക്കുള്ള
പഠനോപകരണങ്ങൾ
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നല്കും. ഭക്ഷണച്ചെലവ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നല്കും.
തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും തൊടുപുഴ നഗരസഭാ പരിധിയിലെയും പഠിതാക്കൾക്കാണ് എൽബിഎംഎം സ്കൂളിൽ ക്ലാസ് സജ്ജമാക്കിയിട്ടുള്ളത്. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും 3 മണിക്കൂർ വീതമാണ് ക്ലാസ്സ്.പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ ആകെ
160 മണിക്കൂർ ക്ലാസ് നല്കും.
കുടയത്തൂർ എൽ ബി എം എം സ്കൂളിൽ 31 പഠിതാക്കൾ ഉണ്ട്. കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടു നില്ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകൾ
വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ജില്ലയുടെ മറ്റു ബ്ലോക്കുകളിലെ പഠിതാക്കൾക്കും ഉടൻ ക്ലാസ്സുകൾ തുടങ്ങും.
Follow us on :
More in Related News
Please select your location.