Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2024 16:00 IST
Share News :
വൈക്കം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് കാൽ നടയായി നടത്തിയ സദ്ഭാവന യാത്രയുടെ അനുസ്മരണ സമ്മേളനം 20 ന് കാട്ടിക്കുന്നിൽ വച്ച് നടത്തുവാൻ ചെമ്പ് മണ്ഡലം കോൺഗ്രസ് മേഖല കൺവെൻഷൻ തീരുമാനിച്ചു. കാട്ടിക്കുന്നിൽ നടന്ന '2-ാം വാർഡ് സമ്മേളനവും മേഖല കൺവെൻഷനും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് പി.എം. സമദ് അദ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് പൗലോസ് ആഞ്ഞിലിക്കൽ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി.കെ. വാസുദേവൻ, റഷീദ് മങ്ങാടൻ, ടി.വി. സുരേന്ദ്രൻ, സി.എസ്. സലിം, മണ്ഡലം ഭാരവാഹികളായ അജയദേവ്, ടി.എൻ.ചന്ദ്രകുമാർ, പി.കെ.മുകുന്ദൻ, സ്മിത പ്രിൻസ്, ടി.എസ്. ശങ്കരൻ, ശ്രീധരൻ, സുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.