Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 18:40 IST
Share News :
വൈക്കം: സംഗീത കുലപതിയായ ദക്ഷിണാമൂർത്തി സ്വാമിയുടെ സ്മരണക്കായി നടത്തുന്ന സംഗീതോൽസവത്തിന് വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിൽ ഫെബ്രുവരി 15 ന് നിറ ദീപം തെളിയും. ദക്ഷിണാമൂർത്തി സംഗീതോൽസവ സമിതിയും വൈക്കത്തെ കലാകാരൻമാരുടെയും കലാസ്നേഹികളുടെയും കൂട്ടായ്മയിലാണ്
വൈക്കത്തപ്പന്റെ തിരുമുറ്റം രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദക്ഷിണാമൂർത്തി സംഗീതോൽസവത്തിന് വേദിയാകുന്നത്.15 ന് രാവിലെ 7 ന് വൈക്കം മേൽശാന്തി തരണി എസ്.നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റാവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, ഉപദേശകസമിതി പ്രസിഡൻ്റ് പി.വി. നാരായണൻ നായർ എന്നിവർ ചേർന്ന് ദീപം തെളിയിക്കുന്നതോടെ ചടങ്ങിന് തുടക്കമാകും.
രണ്ടു ദിവസമായി നടത്തുന്ന സംഗീതാരാധനയിൽ കേരളത്തിനകത്തും പുറത്തുമുള്ള 200 ലധികം കലാകാരൻമാർ പങ്കെടുക്കും.രാവിലെ 7.30മുതൽ ഓൺലൈൻ അപേക്ഷകരിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരുടെ സംഗീതാരാധന, 10 ന് ദ്രവ്യ കലശം വൈകിട്ട് 5 ന് ശാർമ്മിള ശിവകുമാർ 6.30 ന് ഡോ.ജി. ബേബി ശ്രീറാം ചെന്നൈ എന്നിവർ അവതരിപ്പിക്കുന്ന സംഗീത സദസ്. 16 ന് രാവിലെ 7 ന് കോഴിക്കോട് സി. വി. പ്രശാന്തിന്റെ മംഗളവാദ്യം 8 ന് വൈക്കത്തപ്പൻ സംഗീത സേവാ സംഘം അവതരിപ്പിക്കുന്ന പഞ്ചരത്ന കീർത്തനാലാപനം 9.30 മുതൽ സംഗീതാരാധന, 10 ന് ദ്രവ്യ കലശം വൈകിട്ട് 5 ന് എ.ഡി.ജി.പി എസ്. ശ്രീജിത് അവതരിപ്പിക്കുന്ന സംഗീത സദസ് 6.30 ന് മൈസൂർ എൻ. നാഗരാജ് മൈസൂർ എൻ. കാർത്തിക് എന്നിവരുടെ സംഗീത സദസിന് ആന്ധ്ര വെങ്കിടേശ്വര റാവു മൃദംഗവും ചെന്നൈ ആർ ഗോപാലാ കൃഷ്ണൻ ഘടവും ഒരുക്കം. 15 ന് ദ്രവ്യ കലശം, പുഷ്പാലങ്കരം 16ന് പ്രാതൽ, ലക്ഷദീപം എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ എം. ഈശരയ്യർ, വി.ദേവനന്ദ്, സുബ്രഹ്മണ്യൻ വയലാറ്റു മഠം, ഉദയ് രാമചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.