Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാളികാവിലെ നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍ കുടുങ്ങി ; മാറ്റാൻ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍; ഉടൻ കാട്ടിലേക്ക് വിടില്ലെന്ന് മന്ത്രി

06 Jul 2025 11:58 IST

Jithu Vijay

Share News :

നിലമ്പൂർ : കാളിക്കാവ് സുൽത്താന എസ്റ്റേറ്റിൽ കടുവ കെണിയിൽ വീണിടത്ത് വൻ ജനക്കൂട്ടം. കടുവയെ മാറ്റാൻ സമ്മതിക്കാതെ നാട്ടുക്കാരുടെ പ്രതിഷേധം തുടരുന്നു. കാട്ടിലേക്ക് തുറന്നു വിട്ടാല്‍ ഇനിയും ആളുകളെ ഉപദ്രവിക്കുമെന്നതുള്‍പ്പെടെ ആശങ്കളാണ് നാട്ടുകാർ പങ്കുവക്കുന്നത്. കടുവയെ കൊണ്ടുപോകാനുള്ള വാഹനം അടക്കം വനംവകുപ്പ് സ്ഥലത്തെത്തിച്ചിട്ടുണ്ട്. വനംവകുപ്പും പോലീസും ചേര്‍ന്ന് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.


ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് നരഭോജി കടുവ കുടുങ്ങിയത്. മേയ്‌ 15നാണ് കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച്‌ കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുല്‍ സമദ് കണ്ടുനില്‍ക്കേയാണ് കടുവ ഗഫൂറിനു മേല്‍ ചാടിവീണ് കഴുത്തിനു പിന്നില്‍ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്. ഇതിന് തൊട്ടുപിന്നാലെ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍ 53-ാം ദിവസം മാത്രമാണ് കടുവയെ പിടികൂടാനായത്.


അതേ സമയം കാളികാവില്‍ പിടിയിലായ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണയില്‍ സൂക്ഷിക്കുമെന്നും വിദഗ്ധാഭിപ്രായത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാനം തയ്യാറാക്കിയ കരട് പരിശോധനയ്ക്കായി അയച്ചു. അതിന്റെ മറുപടി എജിയില്‍ നിന്നും ലഭിച്ചു. മറുപടി പരിശോധിച്ച്‌ തുടർ നീക്കം. ഇപ്പോഴത്തെ പരിമിതിയില്‍ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന നിയമ നിർമാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Follow us on :

More in Related News