Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്ത കടലോരത്തിനായി നാട് കൈകോർത്തു

06 Jan 2025 09:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ്റെ മേൽ നോട്ടത്തിൽ പരപ്പനങ്ങാടി കടലോരം ശുചീകരിച്ചു.ഇന്ന് (ഞായർ) രാവിലെ 8 മണിക്ക്‌ ഫൗണ്ടേഷൻ സി.ഇ.ഒ.അഹമ്മദ് കുട്ടി പഞ്ചാരയിലിൻ്റെയും കൗൺസിലർ സെയ്തലവിക്കോയയുടെയും നേതൃത്വത്തിൽ പ്രവർത്തന പരിപാടികൾ ആരംഭിച്ചു. ഫൗണ്ടേഷൻ പ്രവർത്തകർക്കൊപ്പം നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ അമ്പതോളം വിദ്യാർത്ഥികൾ "നാളെ ഈ നാടിൻ്റെ കാവൽക്കാർ ഞങ്ങളാണെന്ന് " പറയാതെ പറഞ്ഞ് പ്രവർത്തനത്തിന് മാതൃകയായി.


ഉദ്ഘാടന പരിപാടിയിൽ കൗൺസിലർ സെയ്തലവിക്കോയ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിഖ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരിച്ച് ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് സംസാരിച്ചു. ഡോ.ദിനേശൻ, നാസർ ജമാൽ ആശംസകൾ നേർന്നു.മാർച്ച് 31 വരെ തുടരുന്ന ശുചീകരണത്തിൻ്റെ ഓർമക്കായി കുഞ്ഞിക്കമ്മാലി ഹസ്സൻ കടലോരത്ത് വൃക്ഷം നട്ടു. ജയകാശ് അധികാരത്തിൽ, റഷീദ് ചെങ്ങാട്ട്, ഖാജാ മുഹ്‌യദ്ദീൻ, ഹനീഫ കൊടപ്പാളി, യു.വി.സുരേന്ദ്രൻ, ഗിരീഷ് തോട്ടത്തിൽ, സക്കീർ പരപ്പനങ്ങാടി, റസാഖ് മുല്ലേപ്പാട്ട്, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News