Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 10:24 IST
Share News :
കോഴിക്കോട് കോവൂരില്‍ ഇന്നലെ അഴുക്കുചാലില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശി (60)യാണ് യമരിച്ചത്. ഇന്ന് രാവിലെ ഫയർഫോഴ്സെത്തി വ്യാപകമായ തിരച്ചിൽ തുടങ്ങാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറമാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവുചാലിൽ വീണായിരുന്നു അപകടം. ഇവിടെ കനത്ത മഴയാണ് ഇന്നലെ പെയ്തതിരുന്നത്. കോവൂര്‍ ഭാഗത്ത് ഒരു മണിക്കൂര്‍ നേരം അതിശക്തമായി മഴ പെയ്തിരുന്നു, ഓടയിൽ വലിയ കുത്തൊഴുക്കുണ്ടായി എന്ന് നാട്ടുകാര്‍ പറയുന്നു. കോവൂർ എം.എൽ.എ. റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. അബദ്ധത്തിൽ കാൽവഴുതി ഓടയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശക്തമായ മഴയായതിനാൽ റോഡിനോട് ചേർന്നുള്ള ഓവുചാൽ വെള്ളംനിറഞ്ഞ് കുത്തിയൊലിക്കുകയായിരുന്നു.
വീണയുടനെ സമീപത്തുണ്ടായിരുന്ന ആളുകൾ തിരച്ചിൽനടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. 2 കിലോമീറ്ററോളം ദൂരം ഫയർഫോഴ്സ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർന്ന് ഇന്ന് രാവിലെ വ്യാപകമായ തിരച്ചിൽ തുടങ്ങാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.