Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ എച്ച് ആർ ഡി)സാങ്കേതികവിജ്ഞാനോത്സവം

09 Oct 2024 19:50 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി ഞീഴൂർ കോളേജ് ഓഫ് അപ്ലൈഡ്   സയൻസിൽ (ഐ എച്ച് ആർ ഡി) ശസ്‌ത്രസാങ്കേതികോത്സവം     (ബിദ്യുദ് 2കെ24 2.0 ). ഇന്ന് രാവിലെ 10 മണിക്ക് അഡ്വ.ശ്രീ കെ.ഫ്രാൻസിസ് ജോർജ്ജ് എം. പി  ഉദ്ഘാടനം നിർവ്വഹിച്ചു. . ഞീഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പഞ്ചായത്ത് ഭാരവാഹികളായ ശ്രി.കെ.പി ദേവദാസ്, തോമസ് പനയ്ക്ക ല്‍, ബോബന്‍ മഞ്ഞളാമല, ജോമോ ന്‍ മറ്റം, കോളേജ് പ്രിൻസിപ്പൽ ഡോ സിന്ധു എസ്, ഫാദർ ജോൺ വി കുര്യാക്കോസ്, കമ്പ്യൂട്ടര്‍ സയൻസ് അധ്യാപകൻ ശ്രി.മാത്യൂസ് എം. തുടങ്ങിയവർ പ്രസംഗിച്ചു.

      വിദ്യാര്‍ത്ഥികൾ ഗവേഷണ രംഗത്തേയ്ക്ക് കൂടൂതലായി കടന്നുവരേണ്ടതുണ്ട് എന്ന് ശ്രീ കെ.ഫ്രാൻസിസ് ജോർജ്ജ് അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം തൊഴിൽ ശേഷിയും വിദ്യാര്‍ത്ഥികൾ നേടിയെടുക്കണം. വിവിധ രംഗങ്ങളില്‍ നൈപുണ്യ വികസനവും പഠനത്തിന്‍റെ ലക്ഷ്യമാകണം എന്ന് അദ്ദേഹം പറഞ്ഞു.

   11 മണിക്ക് ഹയർ സെക്കൻഡറി-ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങളും സ്റ്റാളുകളുടെ പ്രദര്‍ശനവും ആരംഭിച്ചു.

  10നു രാവിലെ ഫ്രീ ഓപ്പൺ സോഫ്റ്റ്‌വെയർ, വിവിധ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ടൂൾസ് എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം വൈകിട്ട് 3.30ന് സമാപനസമ്മേളനം അഡ്വ. ശ്രീ മോൻസ് ജോസഫ് എം.ൽ.എ ഉദ്ഘാടനം ചെയ്യും. ഞീഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ കെ.പി ദേവദാസ് സമ്മാനദാനം നിർവഹിക്കും.  

  രാവിലെ 9.30 മുതൽ വൈകിട്ട് 4:30 വരെ സൗജന്യമായി എല്ലാവർക്കും പ്രദർശനം കാണാം. ആർട്ടിഫിഷ്യൽ ഇന്‍റലിജിൻസ് ടൂൾസ് ഉപയോഗിച്ചുള്ള പെയിന്‍റിംഗ്, വിവിധ ഓൺലൈൻ മത്സരങ്ങൾ എന്നിവ നടത്തി. അതി നൂതന സാങ്കേതികമേഖലയായ നിർമ്മിതബുദ്ധിയെ സമൂഹത്തിനു പരിചയപെടുത്തുന്നതിനോടൊപ്പം കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് രംഗങ്ങളിലെ പുതിയ കണ്ടുപിടുത്തങ്ങളും സാധാരണക്കാരിലെത്തിക്കുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം. വാണിജ്യ ബന്ധങ്ങളുടെ അടിസ്ഥാനമായ കോമേഴ്സ്, മാത്തമാറ്റിക്സ് കൂടാതെ ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്ന ഗ്യാലറികളും മത്സരങ്ങളും മേളയിൽ ഉണ്ടായിരിക്കും.

   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മേളയുടെ പ്രധാന പ്രായോജകർ

Follow us on :

More in Related News