Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 15:19 IST
Share News :
മുക്കം: മുത്തേരി പെരുമ്പടപ്പിൽ വിദേശ മദ്യഷാപ്പിന് നഗര സഭ' അനുമതി നൽകിയതിനെതിരെ പതിനേഴോളം പ്രതിപക്ഷ കൗൺ സിലറുമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ്സിന് മുമ്പിൽ സംഘടിപ്പിച്ച ബഹുജനങ്ങളുടെ ധർണ്ണ സമരം പ്രതിഷേധമിരമ്പി . രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണ സമരം ഉച്ചക്ക് ഒരു മണി വരെ നീണ്ട് നിന്നു . പ്രതിഷേധ സമരം നിരീക്ഷീ ക്കാൻ മുക്കം പോലീസ്സ് ബസ്റ്റാൻഡിൽ നേരെത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. ധർണ്ണ കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മദ്യത്തിൽ മുക്കി കൊല്ലുന്ന സംസ്ഥാന മായി കേരളം മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനയത്തിലൂടെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്. ഐ ക്യമുന്നണി അധികാരത്തിലേറിയാൽ ഇത്തരം മദ്യശാലകൾ പൂട്ടുന്ന പദ്ധതിയാണ് ആദ്യമായി നടപ്പിലാക്കുക തുടർന്ന് പറഞ്ഞു. കൗൺസിലർ എം. മധുമാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ അബ്ദുൽ ഗഫൂർ, ഷംസുദ്ദീൻചെറുവാടി, വേണു കല്ലുരുട്ടി, റംല ഗഫൂർ, നടുക്കണ്ടി അബൂബക്കർ, എം.ടി അഷ്റഫ് , ഇ.കെ. കെ. ബാവ , എ.എം അഹമ്മദ് കുട്ടി ഹാജി, കപ്പിയടത്ത് ചന്ദ്രൻ, ഗഫൂർ കല്ലുരുട്ടി , സി.ജെ ആൻ്റണി , ഇ.പി ബാബു, എം.സിറാജുദ്ദിൻ , സി.കെ. ഖാസിം , എ.എം അബുക്കർ ഹാജി, റോയ് മാസ്റ്റർ, മജീദ് മാസ്റ്റർ , അഡ്വ. ദിഷാൽ , തുടങ്ങിയവർ സംസാരിച്ചു. ഗഫൂർ മാസ്റ്റർ സ്വാഗതം പറഞ്ഞു.
മുത്തേരിപെരുമ്പടപ്പ് മദ്യശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയത് മൂലം സംസ്ഥാന പാതയിലൂടെയുള്ള യാത്ര ,ആശുപത്രി, കോളനി , കോളേജുകൾക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നഗരസഭ പ്രതിപക്ഷ ലീഡർ വേണു കല്ലുരുട്ടി എൻലൈറ്റ് നൂസിനോട് പറഞ്ഞു.
നഗരസഭ ചെയര്‍മാനും വൈസ് ചെയർപേഴ്സനുമെതിരെ മദ്യശാലക്ക് ലൈസൻസ് നൽകിയതിൽ ഇതിനകം പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസ്സ് നൽകി കാത്തിരിക്കയാണ്. . അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിൻ്റെ ഭാഗമായി സംപ്തംബർ 3 ന് രാവിലെ 10 മണിക്ക് കൗൺസിലറുമാരുടെ യോഗം മുക്കം നഗരസഭ ഓഫീസ്സിൽ ചേരുന്നുണ്ട്. ഇത് നിർണ്ണായകമാവുമെന്നാണ് ധർണ്ണ സമരത്തിൽ സംസാരിച്ചവർ ചൂണ്ടി കാട്ടിയത്. മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽ പറത്തിച്ച് മദ്യശാല തുറക്കാൻ പച്ച കൊടി കാട്ടിയതിൽ പ്രതിഷേധത്തിൻ്റെ മുന്നോടിയായി ധർണ്ണ സമരം ചൊവ്വാഴ്ച്ച നടത്തിയത് . ലീഗ് വിമതന്‍റെ പിന്തുണയോടെ സി പി എം ഭരിക്കുന്ന മുക്കം നഗരസഭയില്‍ അവിശ്വാസ പ്രമേയം ജനം ഉറ്റു നോക്കുകയാണ്. നേരത്തെ ലീഗ് വിമതനായ മുഹമ്മദ് അബ്ദുല്‍ മജീദ് മദ്യശാലക്ക് അനുമതി നല്‍കുന്നതിനെതിരെ രംഗത്ത് വരികയും ഭരണസമിതിക്കെതിരെ ബിജെപി, യു ഡി എഫ് ,വെല്‍ഫെയര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാരോടൊപ്പം വോട്ട് ചെയ്യുകയും ചെയ്തിരുന്നു. 3 ന്അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കൗൺസിലർ അബ്ദുൽ മജീദിൻ്റെ നീക്കമാണ്എല്ലാവരും ഉറ്റു നോക്കുന്നത്. നഗരസഭയിലെ 10ാം ഡിവിഷന്‍ മുത്തേരി പെരുമ്പടപ്പില്‍ ഈ മാസം രണ്ട് മുതലാണ് വിദേശ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയത്. അതേ സമയം വിദേശ മദ്യശാല രണ്ടാഴ്ച്ചയോളംപ്രവര്‍ത്തിച്ചത് ലൈസൻ സില്ലാതെയാണെന്ന് നേരത്തെ ആരോപണം ഉയർന്ന് വന്നിരുന്നു.
Follow us on :
Tags:
More in Related News
Please select your location.