Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാനകൂട്ടം വാഴകൃഷി നശിപ്പിച്ചു

07 Dec 2024 21:40 IST

John Koply

Share News :

കാട്ടാനകൂട്ടം വാഴകൃഷി നശിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലി പ്രദേശത്ത് കഴിഞ്ഞ രാത്രി കാട്ടാനകളിറങ്ങി വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. താളൂപ്പാടം സ്വദേശി കളത്തിങ്കല്‍ ഡേവിസ് മുപ്ലിയിലെ പാട്ടഭൂമിയില്‍ കൃഷി ചെയ്ത 200 ഓളം വാഴകളാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തുടര്‍ച്ചയായി ഇവിടെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഡേവിസ് കൃഷി ചെയ്തിട്ടുള്ള രണ്ടായിരത്തോളം വാഴകളില്‍ അറുന്നൂറോളം വാഴകള്‍ ഇതുവരെ കാട്ടാനക്കൂട്ടം നശിപ്പിച്ചുകഴിഞ്ഞു. ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഇൗ കര്‍ഷകന്‍ കൃഷി ചെയ്ത വാഴകളും കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. കാട്ടാനശല്യം പതിവായതോടെ പരുന്തുപാറയിലെ കൃഷി ഡേവിസ് ഉപേക്ഷിക്കുകയായിരുന്നു. കാട്ടാനശല്യം മൂലം മേഖലയില്‍ കൃഷി അസാധ്യമായ അവസ്ഥയാണെന്ന് കര്‍ഷകനായ ജോര്‍ജ് കൂനാംപുറത്ത് പറയുന്നുവന്യജീവികള്‍ കൃഷി നശിപ്പിക്കുന്്‌ന സംംഭവങ്ങളുണ്ടായാല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പോകുന്നതല്ലാതെ പ്രതിരോധനടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു

സര്‍ക്കാരിന്‍രെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തതിനാല്‍ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നില്‍ക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ . കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ എം എല്‍ എയും, എം പി യും ഗൗരവമായി ഇടപെടണം എന്നാണ് കര്‍ഷകരുടെ ആവശ്യം


Follow us on :

More in Related News