Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ ആര്‍ മീരയെ തളയ്ക്കാന്‍ കച്ചകെട്ടിയിറങ്ങി രാഹുല്‍ ഈശ്വര്‍; പോലീസില്‍ പരാതി

04 Feb 2025 14:36 IST

Shafeek cn

Share News :

എഴുത്തുകാരി കെആര്‍ മീരയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയത്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ മീര നടത്തിയ പ്രസംഗത്തിലെ ചില വാക്കുകളാണ് കേസിനാധാരം. ഷാരോണ്‍ വധക്കേസിനെ മുന്‍നിര്‍ത്തി കെആര്‍ മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'ചില സമയത്തൊക്കെ കഷായം കൊടുക്കേണ്ടി വന്നാല്‍ പോലും, സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയായാല്‍ ചിലപ്പോള്‍ അവള്‍ കുറ്റവാളിയായി തീരും. ഈ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്നുള്ളത് ഇപ്പറഞ്ഞ എല്ലാം തികഞ്ഞ കാമുകന്റെ കടമയും കര്‍ത്തവ്യവുമാണ്. അത് ചെയ്യാതിരിക്കുമ്പോഴാണ് പ്രശ്നം'- എന്നായിരുന്നു കെആര്‍ മീര കെഎല്‍എഫ് വേദിയില്‍ പറഞ്ഞത്.


പിന്നാലെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പരാമര്‍ശമെന്നായിരുന്നു വിമര്‍ശനം. പരാമര്‍ശത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാന പുരുഷ കമ്മീഷന്‍ ബില്‍ പൂര്‍ത്തിയായെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ബില്‍ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചെന്ന് രാഹുല്‍ പറഞ്ഞു. സ്പീക്കറുടെ അനുമതി വരും ദിവസങ്ങളില്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ ലഭിച്ച ഗ്രീഷ്മയെ ന്യായീകരിച്ചുവെന്ന് കാട്ടി എഴുത്തുകാരി കെആര്‍ മീരയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഈശ്വര്‍. മരണപ്പെട്ട ഷാരോണിനെ കെആര്‍ മീര പുച്ഛിക്കുകയാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിനിടെ കെആര്‍ മീര പറഞ്ഞ വാക്കുകളുടെ വീഡിയോ സഹിതമാണ് രാഹുല്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചത്.


ഗ്രീഷ്മയ്ക്ക് പകരം ഷാരോണ്‍ ആയിരുന്നു കൊലപാതകം ചെയ്തതെങ്കില്‍ ഇതിനെ മീര ന്യായീകരിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. ഗ്രീഷ്മയെ ന്യായീകരിക്കുകയാണ് കെആര്‍ മീര ചെയ്തത്. ആദ്യം ഒന്ന് രണ്ട് പേര്‍ ഇത് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ലെന്നും പിന്ന അതിന്റെ വീഡിയോ കണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ കേട്ട് മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. പതിനൊന്ന് ദിവസം വെള്ളം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥയ്ക്ക് കാരണക്കാരിയായ, ആന്തരിക അവയവങ്ങള്‍ പോലും ദ്രവിച്ചിട്ടും അവള്‍ ജയിലില്‍ കിടക്കേണ്ട എന്ന് കരുതി പേര് പറയാതിരുന്ന ഷാരോണിനെ പുച്ഛിച്ചും ഗ്രീഷ്മയെ ന്യായീകരിച്ചും എഴുത്തുകാരി കെആര്‍ മീര. അവര്‍ എഴുത്തുകാരി ഒക്കെ തന്നെയാണ്, വലിയ എഴുത്തുകാരിയാണ്.


പക്ഷേ മരിച്ചുപോയ ഷാരോണിനെ പുച്ഛിക്കുന്നത്, ആ സ്വരം നിങ്ങള്‍ കേള്‍ക്കണം. ഗ്രീഷ്മയെ ന്യായീകരിക്കുന്നതും നിങ്ങള്‍ കേള്‍ക്കണം. ഞാന്‍ ആദ്യം ഒന്ന് രണ്ട് പേര്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഞാന്‍ അതിന്റെ വീഡിയോ കണ്ടിരുന്നു. ചില സമയത്ത് ഒരു പെണ്‍കുട്ടിക്ക് ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ കഴിയാതെ വന്നാല്‍ അവള്‍ കുറ്റവാളി ആയെന്നിരിക്കും. അവള്‍ കൊന്നെന്നിരിക്കും, അത് കുഴപ്പമില്ല എന്ന് പറയാന്‍ ഉളുപ്പില്ലാത്ത, ന്യായീകരിക്കുന്ന ഇത്തരം ആള്‍ക്കാരാണ്. ആ കുറ്റകൃത്യത്തിലേക്ക് അവളെ നയിക്കാതിരിക്കുക എന്ന ആ കാമുകന്റെ കടമയും ഉത്തരവാദിത്തവുമാണ്. എനിക്കത് കേട്ടിട്ട് ഒട്ടും സഹിക്കുന്നില്ല. ചില സമയത്ത് ചില കഷായം ഒക്കെ കൊടുക്കേണ്ടി വന്നാലും എന്ന് പറഞ്ഞ് ഒരു പുച്ഛ ചിരിയാണ് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.


Follow us on :

More in Related News