Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങര അനുസ്മരണ സമ്മേളനം

11 Mar 2025 20:40 IST

ENLIGHT REPORTER KODAKARA

Share News :



വെള്ളിക്കുളങ്ങര : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരന്‍ പ്രഫ.കേശവന്‍ വെള്ളിക്കുളങ്ങരയെ അനുസ്മരിച്ചു.  

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ് 

അനുസ്മരണ പ്രഭാഷണം നടത്തി.വായനശാല പ്രസിഡന്‍ര് പി.ജി മോഹനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. എച്ച്. സഹീര്‍ , വൈസ് പ്രസിഡന്റ് കെ.വി ഷാജു ,കൊടകര ബ്ലോക് പഞ്ചായത്തംഗം സജിത രജീവന്‍,ഗ്രാമപഞ്ചായത്തംഗം ചിത്രസുരാജ്,ജോണി കാവുങ്ങല്‍

വി.എ കരീം, വി.എച്ച്.അഷറഫ്, റഷീദ് ഏറത്ത്, ബെന്നി താഴെക്കാടന്‍, പി.കെ.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ദക്ഷിണ മേഖല ഷൂട്ടിംഗ് മത്സരത്തില്‍ ജേതാവായ ടിമ്മി ജോണ്‍ വടക്കന്‍,സംസ്ഥാനകായിക മേളയില്‍ ഫെന്‍സിങ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ അമൃത് കൃഷ്ണ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.


Follow us on :

More in Related News