Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഫ്.പി.ഒ വിപണന കേന്ദ്രം ഉദ്ഘാടനം

11 Sep 2024 18:42 IST

- Jithu Vijay

Share News :



മലപ്പുറം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ കോഡൂര്‍ താണിക്കലില്‍ ആരംഭിച്ച ഫാർമേഴ്സ് പ്രൊഡ്യുസർ ഓർഗനൈസേഷൻ (എഫ്.പി.ഒ) വിപണന കേന്ദ്രത്തിന്റെയും മൂല്യവര്‍ധന യൂണിറ്റുിന്റെയും ഉദ്ഘാടനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ‘ആത്മ’ പ്രൊജക്റ്റ്‌ ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ പദ്ധതി വിശദീകരണം നടത്തി.


ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ റാബിയ ചോലക്കൽ (കോഡൂർ), ഇസ്മായിൽ മാസ്റ്റർ (പൂക്കോട്ടൂർ), മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രജുല പെലത്തൊടി, ബ്ലോക്ക്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദാലി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ടി അബ്ദുൽ ബഷീർ, റാബിയ കുഞ്ഞുമുഹമ്മദ്‌, വാർഡ് അംഗം റെബീബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രീത, കോഡൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അർഷാദ് നാലകത്ത്, സി.പി ഷാജി, എ അബ്ദുസലാം, മുഹമ്മദ്ക്കുട്ടി മുണ്ടോടൻ, കെ . ജെ. ആന്റണി, പി.മുഹമ്മദാലി, എഫ് പി ഒ പ്രസിഡന്റ്‌ മുഹമ്മദ്‌ ഉസ്മാൻ, സെക്രട്ടറി അബ്ദുൽ റഷീദ് പൊന്നേത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News