Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 20:50 IST
Share News :
ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നിലേക്ക് കുട്ടികളുടെ പരിസ്ഥിതി പഠനയാത്ര
മറ്റത്തൂര്‍: നാഡിപ്പാറ പിറവി കലാസാംസ്‌കാരിക വേദി വായനശാലയിലെ ബാലവേദിയുടെ നേതൃത്വത്തില്‍ മുനിയാട്ടുകുന്നിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നിലെ മുനിയറകള്‍ കണ്ടും പ്രകൃതി ഭംഗി ആസ്വദിച്ചും മണിക്കൂറുകള്‍ ചെലവഴിച്ച കുട്ടികള്‍ കുന്നിന്‍മുകളില്‍ നിന്ന് അസ്തമയകാഴ്ച കൂടി കണ്ടാണ് മടങ്ങിയത്. മുനിയാട്ടുകുന്നിനു മുകളിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പായസം യാത്രയില്‍ പങ്കെടുത്തവര്‍ക്ക് കുട്ടികള്‍ക്ക് ഇരട്ടി മധുരമായി. ലൈബ്രറി കൗണ്‍സില്‍ ചാലക്കുടി താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എന്‍. എസ്. വിദ്യാധരന്‍ ,വായനശാല സെക്രട്ടറി വി .എസ്.സുബീഷ്, പി. വി. അശോകന്‍, മഞ്ജുസജി, ലൈബ്രേറിയന്‍ പ്രിന്റി പ്രദീപ്, ബാലവേദി ഭാരവാഹികളായ അനാമിക കെ. ശശി, വൈഗാ ലക്ഷ്മി, ഐശ്വര്യ ,സത്യാനന്ദദാസ് എന്നിവര്‍ നേതൃത്വം നല്‍കി
Follow us on :
Tags:
More in Related News
Please select your location.