Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി ഓറിയൻ്റൽ സ്കൂളിൽ അറബിക് ക്ലബ്ബും അറബിക് ടൈപ്പിംഗ് പദ്ധതിയും ആരംഭിച്ചു

11 Aug 2025 20:53 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറബിക് ഭാഷാ പഠനത്തിന് പുതുചൈതന്യം നൽകുന്നതിനായി, അറബിക് ക്ലബ്ബ് രൂപീകരിക്കുകയും അറബിക് ടൈപ്പിംഗ് പരിശീലന പദ്ധതി ആരംഭിക്കുകയും ചെയ്തു. സ്കൂൾ അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി ഡോ. ടി.ടി.റിസ്‌വാൻ നിർവഹിച്ചു.


വിദ്യാർത്ഥികളിൽ അറബിക് ഭാഷാപ്രാവീണ്യം വളർത്തുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ അറബിക് എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്ലബ്ബിന്റെയും ടൈപ്പിംഗ് പദ്ധതിയുടെയും ലക്ഷ്യം. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി.


 ഡിജിറ്റൽ കാലഘട്ടത്തിൽ ഭാഷയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടണമെന്നും അറബിക് ടൈപ്പിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അബ്ദുൽ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.പി.അലവി മാസ്റ്റർ, അറബിക് അധ്യാപകരായ പി.ജൗഹറ ടീച്ചർ, ഒ.പി. അനീസ് ജാബിർ, സി.റംല, പി. ഫഹദ്, ക്ലബ്ബ് ഭാരവാഹികളായ അൻഷിദ ,പി.ഒ. ഫെല്ല, ഫാത്തിമ ഹെന്ന ,വി.പി. നിഹ്മ, റിഫ ഫാത്തിമ ഫൈഹ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി അറബിക് ക്ലബ്ബിലേക്ക് തെരെഞ്ഞെടുത്ത നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.



Follow us on :

More in Related News