Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 11:12 IST
Share News :
ജില്ല ടൂറിസം ഉദ്യോഗസ്ഥര്‍ മുനിയാട്ടുകുന്ന് സന്ദര്‍ശിച്ചു
ഇഞ്ചക്കുണ്ട്: ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നില്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംഭാസ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശാരിക വി എന്നിവര്‍ മുനിയാട്ടുകുന്നും സമീപത്തെ മുളം കാടും സന്ദര്‍ശിച്ചു.മുനിയറകളുടെ സംരക്ഷണത്തിനും, മുനിയാട്ടുകുന്നിലേക്ക് കയറുന്നതിന് സഹായകമായ കൈവരികള്‍, ലൈറ്റുകള്‍, ടോയ്‌ലറ്റ്, ഇരിപ്പിടങ്ങള്‍, വേസ്റ്റ് ബിന്നുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി വിശദമായ പ്രോജക്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, വൈസ് പ്രസിഡന്റ് അശോകന്‍ ടി. ജി, വാര്‍ഡ് മെമ്പര്‍മാരായ റോസിലി തോമസ്, റഷീദ് വി.എം, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീജിത്ത് പി.വി, മുപ്ലിയം ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.വി ഉഷ , പി.ടി. എ പ്രസിഡണ്ട് ബിനോയ് ഞെരിഞ്ഞാമ്പിള്ളി , പി.ടി. എ അംഗം സന്ദീപ് കുമാര്‍ സി.കെ, വിദ്യാര്‍ത്ഥി സനയ് കൃഷ്ണ തുടങ്ങിയവരും ഒപ്പമുണ്ടായി
Follow us on :
Tags:
More in Related News
Please select your location.