Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 20:47 IST
Share News :
മുക്കം: മലയോരങ്ങളിൽ കനത്ത മഴയെ തുടരുന്നു. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും, ചെറു പുഴയിലും ജലനിരപ്പ് ഉയർന്ന് തുടങ്ങി. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. ആനക്കാപ്പൊയിൽ, കോടഞ്ചേരി, പുല്ലൂരാ പാറ തുടങ്ങി പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി മുതൽ ശക്തമായ തുടരുകയാണ്. അതേ സമയംകനത്ത ഇടിയോടെയാണ് വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായമഴ തുടങ്ങിയത്.മലവെള്ളപാച്ചിൽ ശക്തമായതോടെ അരിപ്പാറയും പതങ്കയത്തെ ഒഴക്കുo ശക്തിപ്പെട്ടിട്ടുണ്ട്. കനത്ത മഴെയെതുടർന്ന് മുക്കം നഗരസഭയിൽപ്പെടുന്ന കാതി'യോട് ചോ തല അനുപമയുടെ വീടിൻെ സുരക്ഷമതിൽ ഇടിഞ്ഞ് വീണ് വീട് അപകട ഭീഷണിയിലായി. കുടുംബാംങ്ങളെ വീട്ടിൽ നിന്ന് മാറ്റി താമസിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതിനാൽ പുൽപ്പറമ്പിലെ താഴ്ന്ന പ്രദേശങ്ങളിൽ രാത്രിയോടെ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ കാരണത്താൽ റോഡപകടങ്ങളും മലയോരത്തെ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാര േശ്ശ രി ഓടെ തെരുവിലെ മാടാമ്പുറം വളവിൽലോറിയും ബൈക്കും ഇടിച്ച് അപകടമുണ്ടായി. കക്കാടം പൊയിലിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർ അത്ഭുതകരമായി രക്ഷപെ പട്ടു. അതേസമയം കുമ്പാറ കക്കാടംപൊയിലിൽ റോഡിലെ പിടീകപാറക്ക് സമീപം ചുരം ഭാഗത്ത് വൻമരം പൊട്ടിവീണു. ഇത് വഴിയുള്ള ഗതാഗതം തടസ്സപെ പട്ടിരിക്കയാണ്. ഗാൾ ഉൾക്കടലിൽ നൂനമർദ്ധം ശക്തിപ്പെട്ടതിനാൽ കാലവർഷം ശക്തി വർദ്ധിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കയാണ് . കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ തുടരുെമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് നൂനമർദ്ധം രൂപ െ പട്ടത്. ഇതിെൻെറ ഭാഗമായാണ് കേരളത്തിൽ മഴ ശക്തിപ്പെട്ടത്. ഇടിമിന്നലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണെമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കയാണ്.
ചിത്രങ്ങൾ: മുക്കം കാതിയോട് അനുപമയുടെ വീടിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ നിലയിൽ, കക്കാടംെ പായിലിൽ പീടികപ്പാറക്ക് സമീപം ചുരത്തിൽ മരം പൊട്ടി വീണ് ഗതാഗതം മുടങ്ങിയ നിലയിൽ .
Follow us on :
Tags:
More in Related News
Please select your location.